ആഴ്ച മുഴുവൻ പ്രവർത്തിക്കുന്ന ലൈഫ് സേവിങ് ഹോട്ട്ലൈനുമായി ആരോഗ്യ മന്ത്രാലയം
text_fieldsജുബൈൽ: ആഴ്ചയിൽ എല്ലാദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ലൈഫ്-സേവിങ് എമർജൻസി ഹോട്ട്ലൈൻ ആരംഭിച്ച് ആരോഗ്യ മന്ത്രാലയം.
ലൈഫ്-സേവിങ് ലൈനിൽ കോളുകൾ സ്വീകരിച്ച് നടപടി എടുക്കുന്ന സ്പെഷലിസ്റ്റുകളുടെ ടീം ഇതിൽ പ്രവർത്തിക്കും. മെഡിക്കൽ തീരുമാനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി എന്ന് ഉറപ്പാക്കാൻ ഉപഭോക്താവിനെ പ്രത്യേക കൺസൾട്ടന്റുകൾക്ക് കൈമാറും.
ആശുപത്രികളിലേക്കും മറ്റ് മെഡിക്കൽ സൗകര്യങ്ങളിലേക്കും മാറ്റുന്നതു വരെ അത്യാഹിത രോഗികളുടെ പുരോഗതി വിലയിരുത്താൻ വിളിക്കുന്നവർക്ക് ഇതുമൂലം സാധിക്കും. ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും മെഡിക്കൽ മാർഗനിർദേശം നൽകുകയും അത്യാഹിത കേസുകളുടെ ഏകോപനം, ടോക്സിക്കോളജി കൺസൾട്ടേഷനുകൾ എന്നിവ ഫലപ്രദമായി ഉറപ്പാക്കുന്നു. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ആരോഗ്യസൗകര്യങ്ങൾ ദേശീയ തലത്തിൽ നൽകുകയാണ് മന്ത്രാലയത്തിെൻറ ലക്ഷ്യം. 12 ഭാഷകളിൽ സേവനം നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.