ഭക്ഷ്യ, പൊതുജനാരോഗ്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ആരോഗ്യ വിദ്യാഭ്യാസ പരിശീലനപരിപാടി
text_fieldsജിദ്ദ: ഭക്ഷ്യ, പൊതുജനാരോഗ്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ആരോഗ്യ വിദ്യാഭ്യാസ പരിപാടി നടപ്പിലാക്കാൻ തീരുമാനം. മുനിസിപ്പൽ ഗ്രാമകാര്യ, ഭവന മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽഹുഖൈൽ ആണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ മേഖലകളിലൊരുക്കുന്ന പരീക്ഷാകേന്ദ്രങ്ങളിൽ വെച്ചായിരിക്കും ഇതിനുള്ള പരീക്ഷ നടത്തുക. തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നൽകുന്ന സംവിധാനവുമായി പരീക്ഷയെ ബന്ധിപ്പിക്കും.
തൊഴിലാളികൾക്കിടയിൽ ആരോഗ്യ അവബോധം വളർത്തുന്നതിനും സ്വയം നിരീക്ഷണരീതി പിന്തുടരുന്നതിനും തെറ്റായ ആരോഗ്യരീതികൾ ഒഴിവാക്കുന്നതിനുമാണ്. തൊഴിലാളികളുടെ രാജ്യങ്ങൾക്കനുസരിച്ച് വിവിധ ഭാഷകളിൽ പരിശീലനപരിപാടി ഉണ്ടാകും. പരീക്ഷാനടത്തിപ്പ് കേന്ദ്രങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും സേവനമാരംഭിക്കുന്നതിനും അതത് മേഖലകളിലെ മുനിസിപ്പാലിറ്റികളെ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒാരോ മേഖലകളിലെയും തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നൽകുന്ന സംവിധാനവുമായി ആരോഗ്യ വിദ്യാഭ്യാസ പരിശീലന പരിപാടിയെ ബന്ധിപ്പിക്കും.
പൊതുജനാരോഗ്യം സംരക്ഷിക്കുക, ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുക, ഭക്ഷ്യവിഷബാധ കുറക്കുക തുടങ്ങിയവയാണ് പുതിയ ആരോഗ്യ വിദ്യാഭ്യാസ പരിശീലന, ബോധവത്കരണ പരിപാടിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. പരീക്ഷനടത്തിപ്പ് കേന്ദ്രങ്ങൾക്ക് മേൽനോട്ടംവഹിക്കുക മുനിസിപ്പാലിറ്റികളായിരിക്കും. പദ്ധതിയിൽ പങ്കാളിയാകുന്ന സ്വകാര്യ പരിശീലനകേന്ദ്രങ്ങളുടെ മേൽനോട്ടം തൊഴിൽ, സാേങ്കതിക പരിശീലന കോർപറേഷനായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.