പ്രായമായവരുടെ കാര്യത്തിൽ ജാഗ്രത വേണം –ആരോഗ്യ മന്ത്രി
text_fieldsയാംബു: കോവിഡ് പ്രതിരോധ നടപടികൾ പാലിക്കുന്നതിൽ പ്രായമായവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ. ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് നിർദേശം നൽകിയത്.
പ്രധാന നിർദേശങ്ങൾ
ധാരാളം വെള്ളം കുടിപ്പിക്കണം. ഭക്ഷണം, ആരോഗ്യ സുരക്ഷ, ശുചിത്വം എന്നിവയിൽ എപ്പോഴും നിരീക്ഷണം വേണം. ജീവിതശൈലീ രോഗമുള്ളവർ സ്ഥിരം കഴിക്കുന്ന മരുന്ന് മുടക്കരുത്. രക്തസമ്മർദമുള്ളവരും പ്രമേഹമുള്ളവരും ആവശ്യമായ പരിശോധന മുടക്കരുത്. ശ്വാസതടസ്സമോ ശക്തമായ പനിയോ ഉണ്ടെങ്കിൽ 937 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണം. വ്യായാമം ചെയ്യാനും മാനസിക പിരിമുറുക്കം കുറക്കാനുമുള്ള അവസരം ഒരുക്കണം. പോഷകാഹാരങ്ങൾ നൽകണം. മുറികൾ വൃത്തിയുള്ളതും വായുസഞ്ചാരമുള്ളതുമാകണം. രോഗിെയന്ന് സംശയമുള്ളവരുമായി ഇടപഴകുന്നതിൽനിന്ന് മാറ്റിനിർത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.