ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലിക്ക് പുരസ്കാരം
text_fieldsറിയാദ്: കോവിഡ് കാലത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ജനങ്ങളെ അറിയിക്കാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലിക്ക് പുരസ്കാരം. വാർത്താവിതരണ മന്ത്രാലയം ഏർപ്പെടുത്തിയ 2023ലെ മീഡിയ എക്സലൻസ് അവാർഡാണ് അദ്ദേഹത്തിന് ലഭിച്ചത്. മാനവ വിഭവശേഷി വികസനപദ്ധതിയുടെ പങ്കാളിത്തത്തോടെ റിയാദിൽ സംഘടിപ്പിച്ച ചടങ്ങിൽ വാർത്താവിതരണ മന്ത്രി സൽമാൻ ബിൻ യൂസഫ് അൽ ദോസരി അവാർഡ് സമ്മാനിച്ചു. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതൽ ഒന്നര വർഷത്തോളം വാർത്തസമ്മേളനങ്ങളിലൂടെയും സമൂഹമാധ്യമ പോസ്റ്റുകളിലൂടെയും ജനങ്ങൾക്ക് എല്ലാദിവസവും തുടർച്ചയായി ഡോ. മുഹമ്മദ് അബ്ദു അൽഅലി നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകിയിരുന്നു. അക്കാലത്ത് ആരോഗ്യ മന്ത്രാലയ വക്താവ് എന്ന നിലയിൽ അദ്ദേഹം സൗദി അറേബ്യയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വ്യക്തിയായി. പൊതുജനങ്ങൾക്കെല്ലാം അദ്ദേഹം സുപരിചിതനായി മാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.