യാംബുവിൽ 36,000 തൊഴിലാളികളിൽ ആരോഗ്യ പരിശോധന നടത്തി
text_fieldsയാംബു: കോവിഡ് വ്യാപനം ചെറുക്കാൻ യാംബുവിൽ ആരോഗ്യ മന്ത്രാലയത്തിെൻറ ഫീൽഡ് പരിശോധന ഊർജിതം. കോവിഡ് ബാധിതരുടെ എണ്ണം യാംബുവിൽ 300 കവിഞ്ഞ സാഹചര്യത്തിൽ പഴുതടച്ചുള്ള നിയന്ത്രണവും പരിശോധനയുമാണ് അധികൃതർ സജീവമാക്കിയത്. തൊഴിലാളികളും മറ്റും താമസിക്കുന്ന ഇടങ്ങളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി ശരീരോഷ്മാവ് നില പരിശോധിക്കുന്നുണ്ട്. ഇതിനകം 36,000 തൊഴിലാളികളുടെ പരിശോധന നടന്നതായി മന്ത്രാലയം വക്താക്കൾ അറിയിച്ചു.
താമസയിടങ്ങളിൽ രോഗവ്യാപനം തടയാൻ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നിയന്ത്രണങ്ങളും എടുക്കുന്നതും പരിശോധിക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കാതെയും ആരോഗ്യ സുരക്ഷാനിയമങ്ങൾ നടപ്പാക്കാതെയുമുള്ള അലംഭാവ സമീപനം രോഗ വ്യാപനത്തിന് ഹേതുവാകുന്നുവെന്ന സന്ദേശം അറിയിക്കുന്ന വിവിധ ഭാഷകളിലുള്ള ലഘുലേഖകളും ആരോഗ്യ വിഭാഗം വിതരണം ചെയ്യുന്നുണ്ട്. ശക്തമായ പനിയോ കോവിഡ് രോഗ ലക്ഷണങ്ങളോ കണ്ടെത്തിയാൽ 937 നമ്പറിൽ ഉടൻ വിളിച്ച് അറിയിക്കാനും നിർദേശമുണ്ട്. പൊതുജന സമ്പർക്കം കുറക്കാനും പരമാവധി താമസസ്ഥലത്ത് തന്നെ കഴിയാനും എല്ലാവരും ശ്രമിച്ചാൽ മാത്രമേ വർധിച്ചുവരുന്ന രോഗവ്യാപനത്തിന് തടയിടാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.