ഹൃദയാഘാതം; ആലപ്പുഴ സ്വദേശി ത്വാഇഫിൽ നിര്യാതനായി
text_fieldsത്വാഇഫ്: ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശി ത്വാഇഫിൽ നിര്യാതനായി. കായംകുളം പുതുപ്പള്ളി ശ്രീനിലയത്തിൽ ശ്രീകുമാർ ശ്രീനിവാസനാണ് (54) ബുധനാഴ്ച മരിച്ചത്. താമസിക്കുന്ന സ്ഥലത്ത് ദേഹാസ്വാസ്ഥ്യമുണ്ടായ ശ്രീകുമാറിനെ സഹപ്രവർത്തകരും സ്നേഹിതരും ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റിയാദിൽ ജോലി ചെയ്യുകയായിരുന്ന ശ്രീകുമാർ മൂന്നു വർഷം മുമ്പാണ് ത്വാഇഫിലെത്തിയത്. പുതുപ്പള്ളി ശ്രീനിലയത്തിൽ ശ്രീനിവാസന്റെയും ജഗതമ്മയുടെയും മകനാണ്. ഭാര്യ: രാജി (ഈയിടെ സന്ദർശന വിസയിൽ ത്വാഇഫിൽ എത്തിയിട്ടുണ്ട്). മകൻ: സുബിൻ എസ്. കുമാർ. ഇവരുടെ മറ്റൊരു മകൻ സരൺ എസ്. കുമാർ കഴിഞ്ഞ വർഷം ജൂണിൽ ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു.
ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടികൾ പൂർത്തിയാക്കാൻ ശ്രീകുമാറിന്റെ സഹപ്രവർത്തകരായ അമൽ, ഷാരോൺ, കോൺസുലേറ്റ് വെൽഫെയർ അംഗം പന്തളം ഷാജി എന്നിവരും മറ്റു സാമൂഹിക, സന്നദ്ധപ്രവർത്തകരും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.