ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ മരിച്ചു
text_fieldsറിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി റിയാദിൽ മരിച്ചു. കൊല്ലം മിയണ്ണൂർ സി.എസ്. ഭവനിൽ ചന്ദ്രൻ (58) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 16 വർഷമായി സൗദിയിലുള്ള ചന്ദ്രൻ റിയാദിലെ ഖുർതുബയിൽ ഹൗസ് ഡ്രൈവർ ജോലി ചെയ്യുകയായിരുന്നു.
രണ്ടു മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. പിതാവ്: ദാമോദരൻ. മാതാവ്: ലക്ഷ്മി കുട്ടി. ഭാര്യ: ശോഭന. മക്കൾ: ശരത്, ശരണ്യ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നത്തിന് മകൻ ശരത്തിനൊപ്പം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തുവൂർ, കൊല്ലം ജില്ല സെക്രട്ടറി ഫിറോസ് ഖാൻ കൊട്ടിയം, വൈസ് ചെയർമാൻ മഹ്ബൂബ്, അഡ്വ. നസീർ കാര്യറ, സുൽഫിക്കർ സലാം എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.