Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം; മലപ്പുറം...

ഹൃദയാഘാതം; മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
cancel

റിയാദ്: മലയാളി യുവാവ്​ റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയും പാലച്ചിറമാട് തറമ്മൽ റോഡിൽ താമസക്കാരനുമായ മുണ്ടശ്ശേരി ഖാലിദ്-മൈമൂന ദമ്പതികളുടെ മകൻ ചേലുപാടത്ത് ഷഫീഖ് (35) ആണ്​ മരിച്ചത്​. താമസസ്ഥലത്ത്​ വെച്ച്​ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്​ റിയാദ് ഹയാത്ത് നാഷനൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു.

റിയാദിലെ സ്വകാര്യ കമ്പനിയിൽ സ്​റ്റോർ കീപ്പറായി ജോലി ചെയ്യുകയായിരുന്നു ഷഫീഖ്​. ഭാര്യ: സുഫൈറ. മക്കൾ: അഹ്സൽ, ഐയ്റ, സൈറ. മരണാനന്തര നടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ആക്ടിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ഇസ്മായിൽ പടിക്കൽ, ഇസ്ഹാഖ് താനൂർ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsSaudi Arabia
News Summary - Heart attack; A native of Malappuram died in Riyadh
Next Story