Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം;...

ഹൃദയാഘാതം; ചങ്ങനാശ്ശേരി സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം; ചങ്ങനാശ്ശേരി സ്വദേശി റിയാദിൽ മരിച്ചു
cancel

റിയാദ്​: ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച​ മലയാളി മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി ടി.ബി റോഡ് ജമീല മൻസിലിൽ​ (മൂപ്പര്​ വീട്​) അബ്​ദുൽ ജബ്ബാർ (65) ആണ് റിയാദിലെ അൽ സലാം ആശുപത്രിയിൽ​ മരിച്ചത്​.

ചൊവ്വാഴ്​ച രാവിലെ 10.47നായിരുന്നു മരണം. 30 വർഷമായി സൗദിയിലുള്ള അബ്​ദുൽ ജബ്ബാർ ആറ് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിവന്നത്. സാധാരണ ഗതിയിൽ മൂന്നുവർഷം കൂടു​േമ്പാഴാണ്​ നാട്ടിൽ വന്നിരുന്നതെന്നും കോവിഡ് മൂലം യാത്ര​ പ്രതിസന്ധിയുണ്ടായത്​ കൊണ്ടാണ്​ ഇത്തവണ​ യാത്ര വൈകിയതെന്നും വീട്ടുകാർ അറിയിച്ചു​.

പരേതനായ റഹ്​മാൻ ഖാനാണ്​ പിതാവ്​. മാതാവ്: അലിമാൽ ബീവി. ഭാര്യ: ജമീല. മക്കൾ: ജിബിൻ, സജിൻ, ഫറാജ്, ഹഫീസ് മുഹമ്മദ്‌. മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ സിദ്ധിഖ് തുവൂർ, വൈസ് ചെയർമാൻ മെഹബൂബ് ചെറിയവളപ്പ്​, കൊല്ലം ജില്ലാ സെക്രട്ടറി ഫിറോസ് ഖാൻ കൊട്ടിയം എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart attackRiyadhsaudi arabiaChanganassery native
News Summary - Heart attack; Changanassery native died in Riyadh
Next Story