ഹൃദയാഘാതം; കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു
text_fieldsറിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു. തലശ്ശേരി വടക്കുമ്പാട് മസ്ജിദിന് സമീപം ചെങ്ങരയിൽ സി.കെ. ഇസ്മയിൽ (55) ആണ് മരിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് 40 ദിവസത്തോളമായി റിയാദ് ആസ്റ്റർ മിംസ് ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇതിനിടക്ക് ഹൃദയാഘാതം സംഭവിക്കുകയും ബുധനാഴ്ച രാവിലെ മരിക്കുകയുമായിരുന്നു. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സഫീറ. മക്കൾ: സഫ, ഇർഫാൻ, മിസ്ബാഹ്. സഹോദരങ്ങൾ: പരേതനായ ഉമ്മർ, റഹ്മാൻ, ഖാലിദ്, സുഹറ, റാബിയ, ഇസ്ഹാഖ്, സുനീറ. മരണവിവരമറിഞ്ഞു സഹോദരൻ ഇസ്ഹാഖ് ദുബായിൽ നിന്നും റിയാദിലെത്തിയിട്ടുണ്ട്.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം റിയാദിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നടപടിക്രമങ്ങൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് വൈസ് ചെയർമാൻ മഹബൂബ് ചെറിയവളപ്പിൽ, തലശ്ശേരി മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ നൗഷാദ് വടക്കുമ്പാട്, കെ.കെ. അസ്‌ലം, ബന്ധു ടി. ജാഫർ എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.