Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം: കേളി...

ഹൃദയാഘാതം: കേളി പ്രവർത്തകൻ മരണപ്പെട്ടു

text_fields
bookmark_border
ഹൃദയാഘാതം: കേളി പ്രവർത്തകൻ മരണപ്പെട്ടു
cancel

റിയാദ്: മലപ്പുറം സ്വദേശിയായ യുവാവ്​ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കേളി കലാസാംസ്‌കാരിക വേദി മലസ് യൂനിറ്റ് അംഗമായ, പുതു പൊന്നാനി കിഴക്കകത് വീട്ടിൽ മുഹമ്മദ്‌, സക്കീന ദമ്പതികളുടെ മകൻ ഷമീർ മുഹമ്മദ്‌ (35) ആണ്​ മരിച്ചത്​. കഴിഞ്ഞ 13 വർഷമായി റിയാദ്​ മലസിൽ സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്നു.

നെഞ്ചുവേദനയെ തുടർന്ന് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ശസ്ത്രക്രിയക്കായി മലസിലെ കിങ് ഫഹദ് അശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടു ദിവസം മുമ്പ്​ ശസ്ത്രക്രിയ നടത്തിയെങ്കിലും വീണ്ടും ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് മരണം.

ഭാര്യ: മുഹ്സിന, മക്കൾ: മഹിർ, മെഹറ, മലീഹ. സഹോദരങ്ങളായ സുഹൈൽ, സനഹുല്ലാഹ്, സുഫിയാൻ എന്നിവർ റിയാദിലുണ്ട്. പ്ലസ്ടു വിദ്യാർഥി സാഹിൽ, സാറ, സൽമ, സാലിമ, സൽവ, സിദ്ര എന്നിവർ മറ്റ് സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - Heart attack: Keli activist dies
Next Story