Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം; മലപ്പുറം...

ഹൃദയാഘാതം; മലപ്പുറം സ്വദേശി സൗദിയിലെ ഖുലൈസിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; മലപ്പുറം സ്വദേശി സൗദിയിലെ ഖുലൈസിൽ നിര്യാതനായി
cancel

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദക്കടുത്ത് ഖുലൈസിൽ നിര്യാതനായി. അരീക്കോട് കീഴുപറമ്പ് സ്വദേശിയും നിലവിൽ എടവണ്ണ കല്ലിടുമ്പിൽ താമസക്കാരനുമായ ശിവപ്രസാദ് (53) ആണ് മരിച്ചത്.

ഖുലൈസിന്നടുത്ത് കാർപെന്ററി വർക്ക് ഷോപ്പിൽ ജോലിക്കാരനായിരുന്നു. പിതാവ്: ചന്ദൻ ഗോവിന്ദ്, മാതാവ്: യശോദ, ഭാര്യ: ദീപ, മക്കൾ: വരുൺ പ്രസാദ്, അരുൺ പ്രസാദ്, ലക്ഷീദ് പ്രസാദ്.

ജിദ്ദ അബ്ഹൂറിലെ കിംങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്ക്കരിക്കുമെന്ന് സഹായങ്ങൾക്കായി രംഗത്തുള്ള കെ.എം.സി.സി ജിദ്ദ വെൽഫെയർ വിംഗ് പ്രവർത്തകർഅറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart attackMalappuramSaudi ArabiaKhulais
News Summary - Heart attack; Malappuram native dies in Khulais, Saudi Arabia
Next Story