Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2024 5:03 PM IST Updated On
date_range 6 Aug 2024 5:03 PM ISTഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
text_fieldsbookmark_border
ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി. മലപ്പുറം വേങ്ങര കുറുവിൽകുണ്ടിലെ പൂച്ചേങ്ങൽ കഞ്ഞിമുഹമ്മദ് (52) ആണ് മരിച്ചത്. ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ജിദ്ദ സനാഇയയിലെ ടൈലറിങ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.
പിതാവ്: പരേതനായ പൂച്ചേങ്ങൽ അബൂബക്കർ ഹാജി. ഭാര്യ: സഫിയ. മക്കൾ: നാജിയ നസ്രീൻ, നജീം. മരുമകൻ: ശബാബ് (പരപ്പനങ്ങാടി). സഹോദരങ്ങൾ: സെയ്തലവി, ഇസ്മായിൽ, അബ്ദുസ്സലാം. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story