Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം: തൃശൂർ...

ഹൃദയാഘാതം: തൃശൂർ സ്വദേശി സൗദിയിൽ മരിച്ചു

text_fields
bookmark_border
saudi death sathyan
cancel
camera_altസത്യൻ

ജിസാൻ: ഹൃദയാഘാതത്തെതുടർന്ന് തൃശൂർ സ്വദേശി സൗദിയിലെ ബൈഷിൽ മരിച്ചു. വെസ്റ്റ് ചേർപ്പ് സ്വദേശി സത്യൻ (60) ആണ് മരിച്ചത്. ഉച്ച ഭക്ഷണം കഴിച്ച്​ വിശ്രമിക്കുന്നതിനിടയിൽ പെട്ടെന്ന് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബൈഷ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

പത്തു വർഷമായി ബൈഷിലെ ഷെല്ലാൽ മിനി സ്റ്റോറിൽ ജോലി ചെയ്തു വരികയായിരുന്നു. 30 വർഷമായി ജിസാനിൽ പ്രവാസിയാണ്.

പിതാവ്: മണിയാംപറമ്പിൽ കൃഷ്ണൻ നായർ, മാതാവ്: മാധവി അമ്മ. ഭാര്യ: ഇന്ദിര. രണ്ടു പെൺമക്കൾ ഉണ്ട്. ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newsdeathsaudi
News Summary - Heart attack: Thrissur native dies in Saudi
Next Story