ഹൃദയാഘാതം: ഉത്തര്‍പ്രദേശ് സ്വദേശി ത്വാഇഫിൽ നിര്യാതനായി
text_fieldsത്വാഇഫ്: ഹൃദയാഘാതത്തെത്തുടർന്ന് ഉത്തര്‍പ്രദേശ് സ്വദേശി ത്വാഇഫിൽ നിര്യാതനായി. ലഖ്നോ കാലബസാർ സ്വദേശി മുഹമ്മദ് ഹനീഫാണ് (66) മരിച്ചത്. ഹൃദയാഘാതത്തെതുടർന്ന് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 45 വർഷത്തോളമായി ത്വാഇഫ് ബുഖാരിയ്യയിൽ ടെയ്ലറായി ജോലി ചെയ്യുകയായിരുന്നു. 40 വർഷമായി ഇദ്ദേഹം നാട്ടിൽ പോയിട്ടില്ല. നാട്ടിൽ ബന്ധുക്കളായി അധികമാരുമില്ല എന്നാണറിയുന്നത്. ത്വാഇഫിലുണ്ടായിരുന്ന ഏക സഹോദരൻ ഇപ്പോൾ നാട്ടിലാണ്.
ത്വാഇഫിൽ ജോലി ചെയ്യുന്ന മലയാളിയായ മുഹമ്മദ് ത്വയ്യിബ് എന്നയാളെ ഇദ്ദേഹത്തിെൻറ നാട്ടിലുള്ള ബന്ധുക്കൾ മൃതദേഹം ഖബറടക്കുന്നതിനായി ഏൽപിച്ചതിനെത്തുടർന്ന് നടപടികൾ പൂർത്തിയാക്കി മൃതദേഹം ത്വാഇഫിൽ ഖബറടക്കി. തുടർനടപടികൾ പൂർത്തിയാക്കാൻ ത്വാഇഫ് കെ.എം.സി.സി പ്രസിഡൻറ് നാലകത്ത് മുഹമ്മദ് സാലിഹ് രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.