ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; കോഴിക്കോട് മുക്കം സ്വദേശി സൗദിയിൽ മരിച്ചു
text_fieldsറിയാദ്: ഡ്രൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി മരിച്ചു. കോഴിക്കോട് മുക്കം കാരശ്ശേരി സ്വദേശി പരേതനായ കക്കാട് മൂലയിൽ ഉസൈന്റെ മകൻ സാലിം (37) ആണ് മരിച്ചത്. മിനിട്രക്ക് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. റിയാദിൽനിന്ന് മദീനയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഹനാക്കിയ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായ സാലിമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങളോളം സൗദിയിയിലും ഖത്തറിലും പ്രവാസിയായിരുന്നു.
പ്രവാസം അവസാനിപ്പിച്ചിരുന്ന സാലിം ഒരു വർഷം മുമ്പാണ് സൗദിയിൽ പുതിയ വിസയിലെത്തിയത്. സദവ കൂട്ടായ്മ, മാസ് റിയാദ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകനായിരുന്നു.
മാതാവ്: ആയിശ. ഭാര്യ: നസീബ. മക്കൾ: ലിഹന സാലിം (16), അമാസ് ഹനാൻ (14), ഹൈഫ സാലിം (5). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ ഖബറടക്കും. ഇതിനായി കെ.എം.സി.സി വെൽഫയർ വിങ്, സദവ റിയാദ്, മാസ് റിയാദ് തുടങ്ങിയ സംഘടന ഭാരവാഹികളും സുഹൃത്തുക്കളും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.