‘ഹാര്‍ട്ട് ടു ഹാര്‍ട്ട്’ ജ്വല്ലറി കലക്ഷനുമായി മലബാര്‍ ഗോള്‍ഡ്
text_fieldsറിയാദ്: ഈ സീസണ് ആഘോഷമാക്കാന്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ‘ഹാര്‍ട്ട് ടു ഹാര്‍ട്ട്’ എന്ന പേരില്‍ ഡയമണ്ട്സിന്റെയും 18 കാരറ്റ് സ്വർണാഭരണ ശ്രേണിയുടെയും സ്പെഷ്ല്‍ എഡിഷന് ആഭരണശേഖരം അവതരിപ്പിച്ചു. ഈ സീസണില്‍ ഉപഭോക്താക്കൾക്കിടയില്‍ ഹാര്‍ട്ട് ഷേപ്പ്ഡ് ആഭരണങ്ങളുടെ ആവശ്യകത കൂടുന്ന സാഹചര്യത്തിലാണ് പുതിയ ശേഖരം അവതരിപ്പിച്ചിരിക്കുന്നത്. 150ലധികം ഡിസൈനുകളാണ് അവതരിപ്പിക്കുന്നത്. 790 ദിർഹംമുതൽ ഈ ശേഖരം ലഭ്യമാണ്. ഇതിന് പുറമെ ഉപഭോക്താക്കൾക്ക് ആന്‍ ക്ലെയിന് അല്ലെങ്കില്‍ കോച്ച് ബ്രാന്‍ഡിന്റെ വാച്ച് സൗജന്യമായി ലഭിക്കും.
ഡയമണ്ടിലും 18 കാരറ്റിലും തീര്‍ത്ത പെന്‍ഡന്റുകൾക്ക് പുറമേ, ഹാര്‍ട്ട് ഷേപ്പിൽ മനോഹരമായ ഡയമണ്ട് വള, മോതിരം, ബ്രേസ്ലെറ്റ് തുടങ്ങിയവയെല്ലാം പുതിയ ശേഖരത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. ചുവന്ന നിറത്തിലുള്ളതും ബഹുവർണ കല്ലുകൾ പതിച്ചതുമായ ഡിസൈൻ ഈ ശേഖരത്തിലെ വജ്രാഭരണങ്ങളില് ഉള്‍പ്പെടുന്നു. ഫെബ്രുവരി 14 വരെ ഈ പ്രമോഷന് എല്ലാ മലബാര്‍ ഗോള്‍ഡ് ഷോറൂമുകളിലും ലഭ്യമായിരിക്കും. www.malabargoldanddiamonds.com ലൂടെ ഓണ്‍ലൈനായി പര്‍ച്ചേസ് ചെയ്യാനും സാധിക്കും.
ഒരാളെ സ്നേഹിക്കാന്‍ ഒരായിരം കാരണങ്ങളുണ്ടാകാമെങ്കിലും അവര്‍ക്കൊരു സ്പെഷല്‍ ഗിഫ്റ്റ് നല്കാന് പ്രത്യേകിച്ച് കാരണങ്ങളൊന്നും ആവശ്യമില്ല എന്ന ആശയമാണ് ഇത്തവണത്തെ സന്ദേശമെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഇത് സ്ത്രീകൾ ഏറ്റവും ഇഷ്ടപ്പെടുന്ന സമ്മാനമാണ്. വജ്രത്തിലും 18 കാരറ്റ് സ്വർണത്തിലും തീര്‍ത്ത ‘ഹാര്‍ട്ട് ടു ഹാര്‍ട്ട്’ ശേഖരം ഏത് സന്ദര്‍ഭങ്ങളിലും ഉപയോഗിക്കാവുന്ന ക്ലാസിക് ഡിസൈനുകളാണ്. ഇത് തലമുറകളിലേക്ക് കൈമാറാന്‍ കഴിയുന്ന ഒന്നായി നിലകൊള്ളുന്നതിനൊപ്പം മികച്ച നിക്ഷേപം കൂടിയാണെന്നും ഷംലാല്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.