സൗദിയിൽ ചൂട് കുറയുന്നു: കൂടുതൽ ഭാഗങ്ങളിൽ മഴക്കും ഇടിമിന്നലിനും സാധ്യത
text_fieldsയാംബു: സൗദി അറേബ്യയിൽ കാലാവസ്ഥ മാറ്റത്തിെൻറ സൂചനയായി താപനില കുറയുന്നു. രാജ്യത്ത് പല ഭാഗങ്ങളിലും കാറ്റും മഴയും ഇടിമിന്നലും തുടരുന്നു. അൽബാഹ, അസീർ, ജീസാൻ, ത്വാഇഫ്, മക്ക തുടങ്ങിയ മേഖലകളിലാണ് ഈ ദിവസങ്ങളിൽ സാമാന്യം ശക്തിയായ തോതിൽ തന്നെ മഴയും പൊടിക്കാറ്റുമുണ്ടായത്. വരുംദിവസങ്ങളിൽ രാജ്യത്ത് കൂടുതൽ ഭാഗങ്ങളിൽ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
ജ്യോതിശാസ്ത്രപരമായി ശനിയാഴ്ച രാജ്യത്ത് ശരത്കാലം ആരംഭിക്കുകയാണെന്നും വരുംദിവസങ്ങളിൽ ഉണ്ടാവുന്ന കാലാവസ്ഥമാറ്റം താപനില കുറക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ചില പ്രദേശങ്ങളിൽ ശക്തമായ മഴക്കും ശക്തമായ പൊടിക്കാറ്റിനും സാക്ഷ്യം വഹിക്കുമെന്നും പ്രദേശവാസികൾ ജാഗ്രത കൈക്കൊള്ളണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചെങ്കടലിലെ ഉപരിതല കാറ്റിെൻറ ചലനം മണിക്കൂറിൽ 20 മുതൽ 40 വരെ കിലോമീറ്റർ വേഗതയിൽ വടക്കുനിന്നായിരിക്കും. തിരമാല ഒന്നുമുതൽ രണ്ടുവരെ മീറ്റർ വരെ ഉയരാനുമിടയുണ്ട്.
പേർഷ്യൻ ഉൾക്കടലിലെ ഉപരിതല കാറ്റിെൻറ ചലനം മണിക്കൂറിൽ 18-38 കി.മീ. വേഗതയിലായിരിക്കുമെന്നും തിരമാലയുടെ ഉയരം ഒരു മീ. മുതൽ ഒന്നര മീറ്റർ വരെ ആയിരിക്കുമെന്നും കേന്ദ്രം വെളിപ്പെടുത്തി. റിയാദിലെയും നജ്റാനിലെയും താപനില ശരാശരിയേക്കാൾ രണ്ട് ഡിഗ്രി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അടുത്ത ശനിയാഴ്ച ജ്യോതിശാസ്ത്രപരമായി ശരത്കാലം ആരംഭിക്കുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.
രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ പകുതിയും രാജ്യത്തിെൻറ വടക്കുകിഴക്ക് പ്രദേശങ്ങളിലും രാജ്യത്തിെൻറ ചില ഭാഗങ്ങളിലും 50 ശതമാനം മുതൽ 60 ശതമാനം വരെ മഴ വർധിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പല ഭാഗങ്ങളിലും അന്തരീക്ഷം മേഘാവൃതമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.