ഉഷ്ണതരംഗങ്ങളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്
text_fieldsജിദ്ദ: രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിൽ താപനില കൂടിയതിനാൽ ഉഷ്ണതരംഗങ്ങളെ കരുതിയിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
കടുത്ത ഉഷ്ണ തരംഗങ്ങളുമായുള്ള സമ്പർക്കം മനുഷ്യന്റെ ആരോഗ്യത്തിന് ദോഷംചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കനത്ത ചൂടിന്റെ അപകടസാധ്യതകൾ വിവരിക്കുന്ന ഇൻഫോഗ്രാഫിക് പോസ്റ്റ്, മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചു. വരണ്ട ചർമം, സൂര്യാഘാതം, ചൂട് സമ്മർദം എന്നിവക്ക് കടുത്ത ഉഷ്ണതരംഗം ഇടയാക്കും. ഉഷ്ണതരംഗങ്ങളെ തടയാനുള്ള പ്രധാന മാർഗങ്ങളും പോസ്റ്ററിൽ വ്യക്തമാക്കി.
രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് മൂന്നു മണിക്കും ഇടയിൽ തണലിൽ കഴിയുക, വെയിലിൽനിന്ന് സംരക്ഷിക്കുന്ന നീളമുള്ള വസ്ത്രങ്ങൾ ധരിക്കുക, തല മറയ്ക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക, സൺ ഗ്ലാസ് ധരിക്കുക, വെള്ളം, ദ്രാവകങ്ങൾ എന്നിവ മതിയായ അളവിൽ കുടിക്കുക എന്നിവ പ്രധാനമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.