ഫലപ്രദമായ ഭാവി കെട്ടിപ്പടുക്കാൻ സഹായിക്കും –ചാൾസ് രാജകുമാരൻ
text_fieldsജിദ്ദ: സൗദി അറേബ്യ ആരംഭിച്ച ഗ്രീൻ സൗദി, ഗ്രീൻ മിഡിൽ ഈസ്റ്റ് സംരംഭങ്ങൾ ആഗോളതലത്തിൽ അസാധാരണവും വേറിട്ടതുമാണെന്ന് ചാൾസ് രാജകുമാരൻ പറഞ്ഞു. ഗ്രീൻ സൗദി ഇനിഷ്യേറ്റിവ് ഫോറം പരിപാടിയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തിലാണ് ചാൾസ് രാജകുമാരൻ ഇക്കാര്യം പറഞ്ഞത്. സുസ്ഥിരവും ഫലപ്രദവുമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ സംരംഭങ്ങൾ സഹായിക്കും. പുനരുപയോഗ ഉൗർജത്തിലേക്ക് മാറുന്നതിൽ സൗദി അറേബ്യയുടെ ആഗോള നേതൃത്വം അനിവാര്യമാണ്. ഉൗർജ മിശ്രിതത്തിലെ ഈ വൈവിധ്യം എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ്. കോവിഡ് ലോകമെമ്പാടുമുള്ള മനുഷ്യ ആരോഗ്യത്തിെൻറ മൂല്യം നിർണയിച്ചു. സാമ്പത്തികവും സാമൂഹികവുമായ പ്രാധാന്യവും ഭൂമിയുടെ ആരോഗ്യം അടിസ്ഥാനപരമായി പരസ്പരബന്ധിതമാണെന്നും തെളിയിച്ചു. ഹരിത ഊർജം വീണ്ടെടുക്കാനുള്ള സംരംഭങ്ങൾ ത്വരിതപ്പെടുത്താനുള്ള പദ്ധതികൾ ലോകത്തിന് പ്രതീക്ഷയുടെ ജാലകമാണ്.
സുസ്ഥിരമായ ഭാവിക്ക് അടിത്തറയിടുന്നതാണ്. ചില മേഖലകളിൽ പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ വലിയ താപനിലയാണ് അനുഭവപ്പെടുന്നത്. ജലത്തിെെൻറയും ഉൗർജത്തിെൻറയും വിതരണം വർധിപ്പിക്കുന്നതിലൂടെയും സൗരോർജം, കാറ്റ് ഉൗർജം, ഹരിത ഉൗർജം, കാർബൺ ഡൈ ഓക്സൈഡ് ക്രമീകരണം എന്നീ പുനരുപയോഗ ഉൗർജ മേഖലയിലെ വൻസാധ്യതകൾ നിക്ഷേപിക്കുന്നതിലൂടെയും ആവാസവ്യവസ്ഥയിൽ കാര്യമായ നല്ല സ്വാധീനം ചെലുത്താൻ ഗൗവമായ ശ്രദ്ധ ഉണ്ടാവേണ്ടതുണ്ട്. ഗ്രീൻ സൗദി ഇനിഷ്യേറ്റിവും ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനിഷ്യേറ്റിവും ഇൗ ലക്ഷ്യത്തിന് സഹായമാകുന്നതാണെന്നും ചാൾസ് രാജകുമാരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.