ആരോഗ്യമേഖലയിലെ സ്വദേശിവത്കരണം: 6643 യുവതീയുവാക്കൾക്ക് പരിശീലനം
text_fieldsജിദ്ദ: സ്വദേശിവത്കരണത്തിെൻറ ഭാഗമായി ആരോഗ്യവിഭാഗത്തിൽ ഡിപ്ളോമയുള്ള 6643 യുവതീ യുവാക്കൾക്ക് പരിശീലനം നൽകാൻ തൊഴിൽ,ആരോഗ്യ മന്ത്രാലയങ്ങൾ കരാർ ഒപ്പുവെച്ചു. തുടക്കമെന്നോണം മൊത്തം ഡിപ്ളോമയുള്ള 21000 പേരിൽ നിന്നാണ് ഇത്രയും പേർക്ക് പരിശീലനം നൽകുക. ആരോഗ്യമേഖല സൗദിവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മേഖലയിൽ തൊഴിലവസരം നൽകുന്നതിനാണിത്. സയൻസ് കോളേജിൽ നിന്ന് പുറത്തിറങ്ങിയ 2880 യുവതികളിൽ 310 പേർക്ക് സ്റ്റെറിലൈസേഷനിൽ തൊഴിൽ പരിശീലനം നൽകാനും ഇരു മന്ത്രാലയങ്ങളും ധാരണയായി.
കോളേജിൽ നിന്ന് ആരോഗ്യ ഡിപ്ളോമ പരിശീലനത്തിന് നിർദേശിക്കുന്നവരുടെ രജിസ്ട്രേഷൻ നടപടികൾക്ക് പ്രത്യേക വെബ്സൈറ്റ് ഒരുക്കിയതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒരു വർഷമാണ് പരിശീലന കാലാവധി.
രാജ്യത്തെ വിവിധ മേഖലകളിലെ ആശുപത്രികളിൽ ജോലിക്ക് യോഗ്യരാക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. തിയറികളോടൊപ്പം വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ പ്രായോഗികപരിശീലനവും നൽകുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.