സമാധാന കരാറിെൻറ ചരിത്രസ്മരണകളുണർത്തി മക്കയിലെ ഹുദൈബിയ
text_fieldsമക്ക: ഇസ്ലാമിക ചരിത്രത്തിൽ സുപ്രധാനമായ പല ചരിത്ര സംഭവങ്ങൾക്കും സാക്ഷ്യംവഹിച്ച ചരിത്ര സ്മാരകങ്ങൾ പലതും കാലത്തിനും മുകളിലേക്ക് തലയുയർത്തി നിൽക്കുന്നത് ഇന്നും മക്കയിൽ കാണാം. ചരിത്രത്തിൽ ഇടംപിടിച്ച പല നിർണായക ചരിത്രസ്മാരകങ്ങളും പുനഃസ്ഥാപിച്ച് സമൂഹത്തിന് ചരിത്രാവബോധം പകർന്നുനൽകാനുള്ള ആസൂത്രണം നടക്കുകയാണിപ്പോൾ. മക്ക റോയൽ കമീഷൻ അതോറിറ്റിയും സൗദി ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് കമീഷൻ അധികൃതരും വൈവിധ്യമാർന്ന പദ്ധതികളാണ് ഇപ്പോൾ ഇവിടെ നടപ്പാക്കിവരുന്നത്.
മക്കയിലെ പ്രധാനപ്പെട്ട ഇസ്ലാമിക ചരിത്രപ്രദേശങ്ങളിലും മ്യൂസിയങ്ങളിലും പുനർനിർമാണ നവീകരണ പദ്ധതികൾ ഇപ്പോൾ ഊർജിതമായി നടക്കുകയാണ്. ഹിജ്റ ആറാംവർഷം മക്കയിലെ ഖുറൈശി ഗോത്രവുമായി പ്രവാചകൻ മുഹമ്മദ് നടത്തിയ 'രിദ്വാൻ' പ്രതിജ്ഞ (ഹുദൈബിയ സന്ധി)ക്ക് സാക്ഷ്യം വഹിച്ച ഹുദൈബിയ പ്രദേശം നവീകരണ പദ്ധതി നടക്കുന്നവയിൽ പ്രധാനപ്പെട്ട ഒരിടമാണ്. മക്കയിലെ മസ്ജിദുൽ ഹറാമിൽനിന്ന് ഏകദേശം നാല് കിലോമീറ്റർ മാത്രം അകലെയാണ് ഈ ചരിത്രപ്രദേശം സ്ഥിതിചെയ്യുന്നത്.
കഅബ സന്ദർശിക്കാനും ഉംറ നിർവഹിക്കാനും പ്രവാചകനും 1,400 മുസ്ലിംകളും ഹിജ്റ ആറിന് തയാറെടുത്ത് ഹുദൈബിയ എന്ന സ്ഥലത്തെത്തി ക്യാമ്പ് ചെയ്തു. വിവരമറിഞ്ഞ മക്കയിലെ ഖുറൈശികൾ പ്രവാചകനും സംഘവും വരുന്നത് യുദ്ധത്തിനുള്ള പുറപ്പാടാണെന്ന് തെറ്റിദ്ധരിച്ചു.
ഭീതിപൂണ്ട അവർ സൈന്യത്തെ സജ്ജീകരിക്കുകയും ഒേരറ്റുമുട്ടലിന് തയാറെടുക്കുകയും ചെയ്തു. തെൻറ വരവിനെകുറിച്ച് മക്കയിലുണ്ടായ സംഭ്രമം തീർക്കാൻ ഔദ്യോഗികമായി ഒരു ദൂതനെ പറഞ്ഞയക്കാനും വന്നകാര്യം ഔദ്യോഗികമായി ഖുറൈശികളെ അറിയിക്കാനും പ്രവാചകൻ തീരുമാനിച്ചു. ഖുറൈശികളുമായി അവസാനം ഒരുപരിഹാര മാർഗത്തിന് കളമൊരുങ്ങിയ പ്രദേശമായിരുന്നു ഹുദൈബിയ.
ഇവിടെ ഒരു മരമുണ്ടായിരുന്നു. ഈ മരച്ചുവട്ടിൽ വെച്ചായിരുന്നു ഖുറൈശികളുമായി പ്രവാചകൻ 'ബൈഅത്തു റിദ്വാൻ' എന്ന പേരിൽ സന്ധി സംഭാഷണം നടത്തിയിരുന്നത്. ആദ്യകാല ഇസ്ലാമിക ചരിത്രത്തിൽ ഏറെ വിപ്ലവമുണ്ടാക്കിയ ഒരു പ്രധാന സംഭവമായിരുന്നു ഈ യുദ്ധവിരാമ കരാർ. സന്ധിവ്യവസ്ഥകൾ പ്രത്യക്ഷത്തിൽ മുസ്ലിംകൾക്ക് എതിരായി തോന്നിയിരുെന്നങ്കിലും എല്ലാ അർഥത്തിലും പിന്നീട് അവർക്ക് അനുകൂലമായി മാറുകയാണുണ്ടായത്.
കരാർ പ്രകാരം 10 വർഷം യുദ്ധം നിഷിദ്ധമാക്കിയതും ഏറെ അനുകൂല ഘടകമായിരുന്നു. സന്ധി കഴിഞ്ഞ് ഹിജ്റ ഏഴാം വർഷമായപ്പോഴേക്കും മക്കയിലെ സാഹചര്യം ഇസ്ലാമിക സമൂഹത്തിന് അനുകൂലമായി വന്നു. ഹുദൈബിയ പ്രദേശം സന്ദർശിക്കുന്ന ഓരോ വിശ്വാസിക്കും ഇസ്ലാമിക ചരിത്രത്തിൽ വമ്പിച്ച വിപ്ലവം ഉണ്ടാക്കിയ ഈ യുദ്ധവിരാമ കരാറിെൻറ ചരിത്രം മനസ്സിലേക്ക് ഓടിയെത്തും.
ഇസ്ലാമിക ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഈ സംഭവം നടന്ന പ്രദേശത്തിെൻറ ചരിത്രപ്രാധാന്യം സമൂഹത്തിന് പകർന്നുനൽകാവുന്ന പദ്ധതികളാണ് ഇവിടെ പൂർത്തിയായി വരുന്നത്. മക്കയിൽനിന്ന് 20 കിലോമീറ്റർ ദൂരെ ശുമൈസി എന്ന പ്രദേശത്ത് ഹുദൈബിയ എന്ന പേരിൽ പ്രസിദ്ധമായ ഒരു കിണറും സംരക്ഷിച്ചു നിലനിർത്തിയിട്ടുണ്ട്.പ്രവാചകെൻറ കാലത്തോളം പഴക്കമുണ്ടെന്നതാണ് ഹുദൈബിയ കിണറിെൻറ ചരിത്ര പ്രാധാന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.