മലബാർ കലാപ ചരിത്രം: െഎ.എം.സി.സി പ്രതിഷേധ സംഗമം നടത്തി
text_fieldsജിദ്ദ: മലബാർ കലാപത്തിലെ സമര നേതാക്കളെയും രക്തസാക്ഷികളെയും സ്വാതന്ത്ര്യ സമര ചരിത്രത്തിൽനിന്നും വെട്ടി മാറ്റാനുള്ള കേന്ദ്ര സർക്കാറിെൻറയും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിെൻറയും നടപടിക്കെതിരെ ഐ.എം.സി.സി ജി.സി.സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രമുഖ ചരിത്രകാരനും കോഴിക്കോട് സർവകലാശാല മുൻ ചരിത്ര വിഭാഗം തലവനുമായ ഡോ. കെ.എൻ. ഗണേഷ് ഉദ്ഘാടനം ചെയ്തു. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരപോരാട്ടമല്ലെങ്കില് ഇന്ത്യയില്‍ 18ാം നൂറ്റാണ്ടില്‍ നടന്ന ബഹുഭൂരിപക്ഷം പോരാട്ടങ്ങളും സ്വാതന്ത്ര്യ സമരമല്ല എന്ന് പറയേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രതിരോധമായിരുന്നു ഖിലാഫത് പ്രസ്ഥാനം. ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസും ഒരു ഘട്ടത്തിൽ ഇതിനെ പിന്തുണച്ചു. മലബാര്‍ കലാപം ഈ സഖ്യത്തിലൂടെയായിരുന്നു. ഇതിന് ഇസ്ലാമിക സ്റ്റേറ്റുമായൊക്കെ ഇപ്പോൾ ആർ.എസ്.എസ് ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്നതൊക്കെ ഒരു അടിസ്ഥാനവുമില്ലാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ചെയർമാൻ സത്താർ കുന്നിൽ അധ്യക്ഷതവഹിച്ചു. പ്രഫ. എ.പി. അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.എൽ നേതാക്കളായ സി.പി. നാസർ കോയ തങ്ങൾ, എൻ.കെ. അബ്ദുൽ അസീസ്, ഖാൻ പാറയിൽ, സയ്യിദ് ശാഹുൽ ഹമീദ്, എ.എം. അബ്ദുല്ലക്കുട്ടി, ബഹ്റൈൻ, മൊയ്തീൻകുട്ടി പുളിക്കൽ, ഷംസീർ കരുവന്തുരുത്തി, എൻ.എം. മഷ്ഊദ്, സുബൈർ ചെറുമോത്ത് (ഖത്തർ), ഹമീദ് മധുർ, ഷരീഫ് താമരശ്ശേരി, ശരീഫ് കൊളവയൽ, റഷീദ് തൊമ്മിൽ തുടങ്ങിയവർ സംസാരിച്ചു. മുഫീദ് കൂരിയാടൻ സ്വാഗതവും റഫീഖ് അഴിയൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.