ഹജ്ജ് സുരക്ഷ സംവിധാനങ്ങൾ ആഭ്യന്തരമന്ത്രി വിലയിരുത്തി
text_fieldsമിന: മിനായിലെ പൊതുസുരക്ഷ ആസ്ഥാനത്ത് ഹജ്ജ് സുരക്ഷക്കായുള്ള കമാൻഡ് ആൻഡ് കൺട്രോൾ സെൻററിന്റെ പ്രവർത്തന പുരോഗതി ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഊദ് വിലയിരുത്തി. ഹജ്ജ് സുരക്ഷപദ്ധതികൾ നടപ്പാക്കുന്നതിനും തീർഥാടകരെ പുണ്യസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും അവരെ അറഫയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ നിഷ്ഠയോടെ പാലിച്ചതായും അദ്ദേഹം നിരീക്ഷിച്ചു. തീർഥാടകരുടെ സുരക്ഷയും അവരുടെ സഞ്ചാരം സുഗമമാക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഘട്ടങ്ങൾ പൊതുസുരക്ഷ ഡയറക്ടറും ഹജ്ജ് സുരക്ഷസമിതി തലവനുമായ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമിക്ക് വിശദീകരിച്ചുകൊടുത്തു.
പുണ്യസ്ഥലങ്ങളിൽ പൊതുസുരക്ഷയും സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയും സഹകരിച്ച് വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകളെക്കുറിച്ചും ഏറ്റവും പുതിയ ആപ്ലിക്കേഷനുകൾ ആഭ്യന്തരമന്ത്രി കാണുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.