Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​സ്​​ലിം വേ​ൾ​ഡ്​...

മു​സ്​​ലിം വേ​ൾ​ഡ്​ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന് ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ൽ​കി മ​ല​യ സ​ർ​വ​ക​ലാ​ശാ​ല

text_fields
bookmark_border
Honorary Doctorate Awarded to Muslim World Secretary General
cancel
camera_alt

മു​സ്​​ലിം വേ​ൾ​ഡ് ലീ​ഗ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ഇ​സ​യെ മ​ലേ​ഷ്യ​യി​ലെ മ​ല​യ സ​ർ​വ​ക​ലാ​ശാ​ല ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ൽ​കി ആ​ദ​രി​ച്ച​പ്പോ​ൾ

മ​ക്ക: മു​സ്​​ലിം വേ​ൾ​ഡ് ലീ​ഗ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ഇ​സ​യെ മ​ലേ​ഷ്യ​യി​ലെ മ​ല​യ സ​ർ​വ​ക​ലാ​ശാ​ല പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ൽ​കി ആ​ദ​രി​ച്ചു. ഇ​സ്‌​ലാ​മി​ക ന​യ​ത​ന്ത്ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​​ന്‍റെ അ​സാ​ധാ​ര​ണ​മാ​യ സം​ഭാ​വ​ന​ക​ളെ ബ​ഹു​മാ​നി​ച്ചാ​ണി​ത്. അ​വാ​ർ​ഡു​ദാ​ന​ച്ച​ട​ങ്ങി​ൽ മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​ർ ഇ​ബ്രാ​ഹിം പ​ങ്കെ​ടു​ത്തു. അ​ൽ​ഇ​സ​ക്ക് ഓ​ണ​റ​റി ബി​രു​ദം ന​ൽ​കി​യ​തി​ൽ മ​ല​യ പ്രോ-​ചാ​ൻ​സ​ല​ർ ഡോ. ​ഐ​ഷാ ഓ​ങ് അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ചു.

ഇ​സ്​​ലാ​മി​ക ലോ​ക​ത്ത് വ​ലി​യ ബ​ഹു​മാ​ന​വും വി​ശ്വാ​സ​വും ആ​സ്വ​ദി​ക്കു​ന്ന ശ​ക്ത​മാ​യ മ​ത സ്വാ​ധീ​ന​മു​ള്ള ഒ​രു പ്ര​മു​ഖ വ്യ​ക്തി​യാ​ണ്​ അ​ൽ​ഈ​സ​യെ​ന്ന്​ പ്രോ-​ചാ​ൻ​സ​ല​ർ വി​ശേ​ഷി​പ്പി​ച്ചു. ഇ​ത്ര​യും പ്ര​ശ​സ്ത​മാ​യ ഒ​രു സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്ന് ബി​രു​ദം നേ​ടി​യ​തി​ന് മു​സ്​​ലിം വേ​ൾ​ഡ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഇ​സ്‌​ലാ​മി​​ന്‍റെ സ​ഹി​ഷ്​​ണു​ത​യു​ടെ ത​ത്ത്വ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും എ​ല്ലാ​വ​രു​മാ​യും സം​ഭാ​ഷ​ണ​വും സ​ഹ​ക​ര​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന മു​സ്​​ലിം​വേ​ൾ​ഡ്​ ലീ​ഗി​ന്​ ഈ ​ബ​ഹു​മ​തി സ​മ​ർ​പ്പി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaHonorary Doctorate Award
News Summary - Honorary Doctorate Awarded to Muslim World Secretary General
Next Story