സൗദി കിരീടാവകാശിക്ക് തായ്‌ലൻഡ് സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്
text_fieldsജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന് തായ്‌ലൻഡിലെ കാസെറ്റ്‌സാർട്ട് സർവകലാശാലയിൽനിന്ന് ഓണററി ഡോക്ടറേറ്റ്. തായ്‌ലൻഡ് സന്ദർശനത്തിനിടെ തലസ്ഥാനമായ ബാങ്കോക്കിൽ കിരീടാവകാശിയുടെ താമസസ്ഥലത്ത് കസെറ്റ്‌സാർട്ട് യൂനിവേഴ്‌സിറ്റി റെക്ടർ ഡോ. ക്രിസന്നപോങ് കിരാത്തികര എത്തിയാണ് സുസ്ഥിര വികസനത്തിനായുള്ള ഭൂവിജ്ഞാന മേഖലയിലെ സംഭാവനകൾ പരിഗണിച്ച് ഒാണററി ഡോക്ടറേറ്റ് സമ്മാനിച്ചത്.
പരിസ്ഥിതി മേഖലയിലെ ഫലപ്രദമായ പരിഹാരങ്ങൾക്കും സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പിന്തുണയ്ക്കും സൗദിയുടെ സംരംഭങ്ങൾക്കും ഫലപ്രദമായ പരിഹാരങ്ങൾക്കും കിരീടാവകാശിക്ക് യൂനിവേഴ്സിറ്റി റെക്ടർ നന്ദിയും അഭിനന്ദനവും അറിയിച്ചു. പരിസ്ഥിതി, കാലാവസ്ഥ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സുസ്ഥിരവികസന ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് സൗദിയുടെ പിന്തുണയുണ്ടാകുമെന്ന് കിരീടാവകാശി പറഞ്ഞു.
സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, സഹമന്ത്രിയും മന്ത്രിസഭാംഗവുമായ അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നായിഫ്, നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സ്റ്റേറ്റ് മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസൈദ് ബിൻ മുഹമ്മദ് അൽഐബാൻ, തായ്‌ലൻഡിലെ സൗദി അംബാസഡർ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുഹൈബാനി എന്നിവർ സ്വീകരണ ചടങ്ങിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.