ആരോഗ്യപ്രവർത്തകരെ ആദരിച്ചു
text_fieldsപത്തനംതിട്ട ജില്ല സംഗമം ജിദ്ദയിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചപ്പോൾ. ഉപഹാര വിതരണോദ്ഘാടനം അലി
തേക്കുതോട് നിർവഹിക്കുന്നു
ജിദ്ദ: പത്തനംതിട്ട ജില്ലയിൽനിന്ന് ജിദ്ദയിലെ വിവിധ ആശുപത്രികളിലായി ജോലി ചെയ്യുന്ന മുപ്പതോളം നഴ്സുമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) ഉപഹാരങ്ങൾ നൽകി ആദരിച്ചു. കോവിഡ് കാലത്തെ സേവനം മുൻനിർത്തിയാണ് ആദരം.
ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് അലി തേക്കുതോട് അധ്യക്ഷത വഹിച്ചു. മനു പ്രസാദ്, ജോസഫ് വർഗീസ്, സന്തോഷ് കടമ്മനിട്ട എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ജില്ലാസംഗമം കുടുംബാംഗങ്ങൾ വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു. ജോസഫ് വർഗീസ് വടശ്ശേരിക്കര, മനോജ് മാത്യു അടൂർ, സജി ജോർജ് കുറുങ്ങാട് എന്നിവർ അർഹരായ ആരോഗ്യപ്രവർത്തകരുടെ പാനൽ തയാറാക്കി. നൗഷാദ് അടൂർ ഉപഹാരവിതരണത്തിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജോർജ് വർഗീസ് പന്തളം സ്വാഗതവും ജോയന്റ് സെക്രട്ടറി ജോസഫ് നെടിയവിള നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.