ആർ.കെ. ഗഫൂറിനെ ആദരിച്ചു
text_fieldsറിയാദ്: പ്രവാസി ഭാരതീയ കേരള (കർമശ്രേഷ്ഠ) പുരസ്കാരം നേടിയ റിയാദിലെ സാമൂഹികപ്രവർത്തകൻ ആർ.കെ. ഗഫൂറിനെ ഖത്തറിലെ കൊയിലാണ്ടി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മയായ ‘ഒരുമ എടക്കുളം’ ആദരിച്ചു.
ഹ്രസ്വസന്ദർശനത്തിന് ഖത്തറിലെത്തിയതായിരുന്നു ഗഫൂർ. യോഗത്തിൽ പ്രസിഡൻറ് സാജിദ് ബക്കർ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ടി.വി. സക്കീർ, അഡ്വൈസറി ബോർഡ് ചെയർമാൻ എം.വി. മുസ്തഫ എന്നിവർ സംസാരിച്ചു. എക്സി. അംഗങ്ങളായ അസ്ലം, മോഹനൻ, ഷൗക്കത്ത്, ഷമീർ, നാസിക്, നൗഷാദ്, മുസൈന അമ്നാഷ് എന്നിവർ സംസാരിച്ചു. ആർ.കെ. ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം.പി. ഷബാദ് സ്വാഗതവും ട്രഷറർ മൻസൂർ അലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.