എസ്.ഐ.സി വിജയികളെ ആദരിക്കലും ഇഫ്താർ മീറ്റും
text_fieldsതർതീൽ ഖുർആൻ പഠന സപര്യ മത്സരത്തിൽ വിജയികളായവരെ എസ്.ഐ.സി അൽബഹ സെൻട്രൽ കമ്മിറ്റി ആദരിച്ചപ്പോൾ
അൽബഹ: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) അൽബഹ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തർതീൽ ഖുർആൻ പഠന സപര്യ മത്സരത്തിൽ വിജയികളായ മുഹമ്മദ് അഷ്റഫ് സി നുഹ്മാൻ, പി.കെ ഷഫീഖ്, ടി. മുഹമ്മദ് ഫൈസൽ, ടി. മുഹമ്മദ് സാജിദ്, ടി. സിറാജ് എന്നിവരെ ആദരിച്ചു.
വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും ഉപഹാരവും എസ്.ഐ.സി അൽബഹ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ മൗലവി വിതരണം ചെയ്തു. രണ്ട് മാസത്തോളമായി നടന്ന ഖുർആൻ പാരായണവും പഠനവുമടങ്ങുന്ന ക്ലാസുകൾക്കു ശേഷം നൽകുന്ന ചോദ്യങ്ങൾക്കു ശരിയുത്തരം നൽകിയവരിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. ഖുർആൻ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ഒരു അവസരമാണ് ഈ മത്സരം സംഘടിപ്പിച്ചതിലൂടെ കൈവന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.
ബദ്ർ അനുസ്മരണത്തിനും ഇഫ്താർ മീറ്റിനും ശേഷം ആരംഭിച്ച ചടങ്ങിൽ എസ്.ഐ.സി അൽബഹ സെൻട്രൽ കമ്മിറ്റി നേതാക്കളായ മുഹമ്മദ് നൗഫൽ, ശരീഫ് നരിക്കോട്ടിരി, മുസ്തഫ അത്തിക്കാവിൽ, അലി കാടപ്പടി എന്നിവർ സംസാരിച്ചു. സൈദ് അലി അരീക്കര, മൻസൂർ കൊളപ്പുറം, യൂസുഫ് അലി അൽ ഫൈസൽ, അഷ്റഫ് ചാലിയം, റിയാസ് ചൊക്ലി, ശിഹാബ് കാടപ്പടി, ഇസ്മാഈൽ, ബാപ്പുട്ടി തിരുവേഗപ്പുറ തുടങ്ങിയവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.