ഹൂതി ഭീഷണി: യു.എസ് സൈന്യം അറബ് സഖ്യസേനക്കൊപ്പം ചേരും –അമേരിക്കൻ ദൂതൻ
text_fieldsജിദ്ദ: യമനിലെ ഹൂതി വിമതരെ തുരത്താൻ അനിവാര്യമെങ്കിൽ അറബ് സഖ്യസേനക്കൊപ്പം യു.എസ ് സൈന്യം ചേരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാൻ പാലൂട്ടുന്ന ഹൂതികളിൽനിന്ന് യമനെ മോചിപ്പിക്കാൻ ഏറ്റുമുട്ടൽ ശക്തമാക്കേണ്ടി വരുമെന്ന് സൗദി സന്ദർശിച്ച അമേരി ക്കയുടെ ഇറാൻ പ്രത്യേക ദൂതന് ബ്രിയാൻ ഹുക് പറഞ്ഞു. യമനെ ഇറാൻ ഇടപെടലിൽനിന്ന്് മോ ചിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ രൂക്ഷമായ ഏറ്റുമുട്ടൽ വേണ്ടി വരുമെന്നായിരുന്നു അദ്ദേഹത്തിെൻറ വാക്കുകൾ. ഇറാൻ നൽകുന്ന ആയുധങ്ങളുപയോഗിച്ച് ആക്രമണം നടത്തുന്ന ഹൂതികൾക്കെതിരെ അമേരിക്ക അറബ് സഖ്യസേനയോെടാപ്പം ചേർന്ന് പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച സൗദിയിലെത്തിയ ബ്രിയാൻ ഹുക് ഉപപ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയില്‍ സംഘര്‍ഷ ഭീതി നിലനില്‍ക്കെയാണ് യു.എസ് ദൂതന് സൗദിയിലെത്തിയത്.
നയതന്ത്ര വിഷയങ്ങളെ നയതന്ത്രത്തിലൂടെയാണ് സൈനികമായല്ല ഇറാന് നേരിടേണ്ടതെന്ന് ബ്രിയാന്‍ ഹുക് പറഞ്ഞു. അമേരിക്കയുടെ വിമാനം ഗൾഫ് മേഖലയിൽ തകർത്തിട്ട ഇറാൻ നടപടിക്കെതിരെ അദ്ദേഹം രോഷം പ്രകടിപ്പിച്ചു. സൗദിയിലെത്തിയ ഹൂതി മിസൈലുകള്‍ അദ്ദേഹം പരിശോധിച്ചു. സൗദിയിലെ അല്‍ ഖര്‍ജിലാണ് ബ്രിയാന്‍ ഹുക് എത്തിയത്. സഖ്യസേനയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇറാന് മേഖലയില്‍ സ്വാധീനമില്ലാതാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ സൻആയിൽനിന്ന് ഹൂതികൾ തൊടുത്ത രണ്ട് ഡ്രോണുകൾ സഖ്യസേന തകർത്തു. രണ്ടു ദിവസമായി സൗദി അതിർത്തികടന്ന് ആക്രമണങ്ങൾ ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ചകളിൽ തുടർച്ചയായ അതിർത്തികടന്ന് ആക്രമണങ്ങളുണ്ടായിരുന്നു.
ഹൂതി ഡ്രോണുകൾ യമൻ അതിർത്തിക്കുള്ളിൽ തകർത്തിട്ട് സഖ്യസേന
ജിദ്ദ: സൗദി ലക്ഷ്യമാക്കിയ ഹൂതി ഡ്രോണുകൾ സൈന്യം യമൻ അതിർത്തിക്കുള്ളിൽ തകർത്തിട്ടു. വെള്ളിയാഴ്ച രാത്രി 9.18 നായിരുന്നു ആക്രമണമെന്ന് സഖ്യസേന വക്താവ് കേണൽ തുർകി അൽ മാലികി പറഞ്ഞു. അതിനിടെ, അതിര്‍ത്തിയിലെ സൈനിക വിന്യാസം ശക്തമാക്കി.
സൗദി സഖ്യസേന നടത്തിയ തിരിച്ചടിയില്‍ ഒരാഴ്ചക്കിടെ യമനില്‍ 50 ഹൂതി സൈനികർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. യമൻ അതിർത്തിയിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. സൗദിയുടെ തെക്കന്‍ പ്രവിശ്യകള്‍ സ്ഥിരം ആക്രമണ കേന്ദ്രങ്ങളാക്കുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം, വിമാനത്താവളങ്ങളിലെ ജാഗ്രത നിര്‍ദേശം തുടരുകയാണ്. ചെക്ക് പോസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. വാഹന പരിശോധന ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.