അതിർത്തിയിലെ കാലുഷ്യത്തിന് തീപകർന്ന് വീണ്ടും ആക്രമണം
text_fieldsജിദ്ദ: ഹൂതികൾ സൗദിയിലെ ജനവാസകേന്ദ്രങ്ങളിലേക്കുള്ള ആക്രമണം ശക്തമാക്കിയതോടെ മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. യമൻ അതിർത്തിയിൽനിന്ന് ഞായറാഴ്ച രാത്രി അ ബ്ഹ വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണം വലിയ പ്രകോപനമാണ് സൃഷ്ടിച്ചിരി ക്കുന്നത്. ഇറാനാണ് അത്യാധുനിക ഡ്രോണുകളും മിസൈലുകളും ഹൂതികൾക്ക് നൽകുന്നത് എന ്ന് സൗദി ശക്തമായി ആരോപിച്ചു. ആക്രമണത്തിന് ഉപയോഗിക്കുന്ന നവീന ആയുധങ്ങൾ, ഇറാന ാണ് ഇതിെൻറ പിന്നിലെന്ന് തെളിയിക്കുന്നുവെന്നാണ് സഖ്യസേന മേധാവി പറയുന്നത്. ഗൾ ഫ് മേഖലയിലെ കപ്പലാക്രമണങ്ങളുമായി ഇൗ ആക്രമണത്തിനും ബന്ധമുണ്ടെന്നാണ് സഖ്യസേന യുടെ ആരോപണം.
ഇറാൻ പക്ഷേ, ഇതു നിഷേധിക്കുന്നു. ആക്രമണം ശക്തമാവുന്ന സാഹചര്യത്തിൽ അമേരിക്കൻ സൈന്യം അറബ് സഖ്യസേനയിൽ ചേരുമെന്ന് അമേരിക്കൻ ദൂതൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടുതൽ ആയുധങ്ങളും പടക്കോപ്പുകളും ദക്ഷിണ സൗദിയിൽ വിന്യസിക്കുന്നുണ്ട്. മേഖലയിലെ പ്രതിസന്ധി യുദ്ധത്തിലേക്ക് ഏതുനിമിഷവും വഴുതിപ്പോകുമെന്ന് ബ്രിട്ടണ് മുന്നറിയിപ്പ് നല്കി. ഗൾഫ് സമുദ്രത്തിൽ എണ്ണക്കപ്പലുകൾക്ക് നേരെ നടന്ന ആക്രമണത്തിെൻറയും അമേരിക്കൻ ചാരവിമാനം ഇറാൻ വെടിവെച്ചിട്ടതിെൻറയും തീയും പുകയും പാളുന്നതിനിടയിലാണ് ഹൂതികളുടെ സൗദിക്ക് നേരെയുള്ള രൂക്ഷമായ ആക്രമണം. ഇതിലും ഇറാനാണ് പ്രതിക്കൂട്ടിൽ. മേഖല അസ്വാരസ്യംകൊണ്ട് വീർപ്പുമുട്ടുേമ്പാൾ പ്രവാസികളും ആശങ്കയിലാണ്. പ്രത്യേകിച്ച് അതിർത്തികളിൽ ഉപജീവനം തേടി കഴിയുന്നവർ.
ലോക രാഷ്ട്രങ്ങൾ അപലപിച്ചു
ജിദ്ദ: അബ്ഹ വിമാനത്താവളത്തിനുനേരെ ഞായറാഴ്ചയുണ്ടായ ആക്രമണത്തെ ലോക രാഷ്ട്രങ്ങൾ അപലപിച്ചു. സൗദിയിലെ അമേരിക്കൻ അംബാസഡർ ജോൺ അബീ സൈദും അബ്ഹ വിമാനത്താവളം ലക്ഷ്യമിട്ടുള്ള ആക്രമണത്തെ അപലപിച്ചു. ഒരാൾ മരിക്കാനും ഏതാനും പേർക്ക് പരിക്കേൽക്കാനും ഇടയായ ഹൂതി ഭീകരരുടെ ആക്രമണത്തെ കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, ജോർഡൻ, യമൻ, ഇൗജിപ്ത്, ജിബൂതി, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങൾ ശക്തമായി അപലപിച്ചു.
സൗദിയുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള ഏത് ആക്രമണവും ജോർഡനെയും മേഖലയെയും ലക്ഷ്യമിട്ടുള്ളതുകൂടിയാണെന്ന് ജോർഡൻ വിദേശകാര്യ വക്താവ് സുഫ്യാൻ അൽഖദാത്പറഞ്ഞു. ഭീകരതക്കെതിരെ സൗദി അറേബ്യ എടുക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരാൾ മരിക്കാനിടയായതിൽ അനുശോചിക്കുകയും പരിക്കേറ്റവർ വേഗം സുഖംപ്രാപിക്കെട്ടയെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര, മാനുഷിക നിയമങ്ങൾ ലംഘിച്ചുള്ളതാണ് ഹൂതികളുടെ ആക്രമണമെന്ന് യമൻ വിദേശ കാര്യാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹവും സുരക്ഷ കൗൺസിലും ആക്രമണത്തെ അപലപിക്കണം. യമനിൽ സ്ഥിരതയും സമാധാനവും സ്ഥാപിക്കാൻ വേണ്ട നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ തുടർന്നു.
നീചവും ഭീരുത്വവുമാണ് ഹൂതികളുടെ ആക്രമണമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഹൂതികളുടെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും പിഴച്ചതാണ്. മതവിശ്വാസികളിൽനിന്ന് ഇത്തരത്തിലുള്ള ആക്രമണമുണ്ടാകില്ലെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. സൗദിക്കുനേരെയുള്ള ആവർത്തിച്ചുള്ള ഹൂതികളുടെ ആക്രമണം അവർ ഭീകര സംഘടനയാണെന്ന് ഉറപ്പിക്കുന്നതാണെന്ന് അറബ് പാർലമെൻറ് മേധാവി ഡോ. മിശ്അൽ ബിൻ ഫഹ്മ് അൽസലമി പറഞ്ഞു. സുരക്ഷ കൗൺസിൽ വിഷയം ഗൗരവമായി കണ്ട് ഹൂതി ഭീകരർക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ഡ്രോൺ താഴെ വീണത് പൊട്ടിത്തെറിച്ച ശേഷം
ജിദ്ദ: ഡ്രോണുകളേയും മിസൈലുകളേയും പ്രതിരോധിക്കുന്ന സംവിധാനത്തെ മറികടന്നാണ് ഹൂതി ഡ്രോണ്‍ ഞായറാഴ്ച അബഹ വിമാനത്താവളത്തിലെത്തിയത്. സാധാരണ ഹൂതികളയക്കുന്ന മിസൈലുകളും ഡ്രോണുകളും സഖ്യസേന ആകാശത്തുവെച്ചുതന്നെ തകര്‍ക്കാറുണ്ട്. ഞായറാഴ്ചയിലെ ആക്രമണത്തിൽ റഡാറില്‍ കുടുങ്ങാതെയെത്തിയ ഹൂതി ഡ്രോണ്‍ ആകാശത്തുവെച്ച് പൊട്ടിത്തെറിച്ച് താഴെ പതിക്കുകയായിരുന്നു.
ഇതാണ് അപകടവ്യാപ്തി കൂട്ടിയത്. വൻ ശബ്ദത്തോടെയാണ് ഡ്രോൺ ആക്രമണമുണ്ടായതെന്ന് വിമാനത്താവള ജീവനക്കാർ പറഞ്ഞു. ആക്രമണം ലക്ഷ്യം കണ്ടിരുന്നെങ്കിൽ വലിയ ദുരന്തമാവുമായിരുന്നു. വിമാനം ലാൻഡ് ചെയ്ത് പാർക്കിങ് ഏരിയയിലേക്ക് നീങ്ങുേമ്പാഴാണ് ആക്രമണമുണ്ടായത്. വിമാനം തകർക്കലായിരുന്നു ലക്ഷ്യമെന്നാണ് ഹൂതി അവകാശവാദം. ഏതാക്രമണവും ചെറുക്കാനുള്ള സന്നാഹങ്ങൾ കഴിഞ്ഞ ദിവസം ഇവിടെ സജ്ജമാക്കിയിരുന്നു. അതും മറികടന്നാണ് ഞായറാഴ്ചത്തെ ആക്രമണം. പരിക്കേറ്റവരിൽ വിമാനത്താവള ജീവനക്കാരുമുണ്ട്. കഴിഞ്ഞയാഴ്ച ക്രൂയിസ് മിസൈലും സമാന രീതിയിലെത്തിതോടെ 26 പേര്‍ക്കാണ് പരിക്കേറ്റത്. അത്യാധുനിക ഡ്രോണുകള്‍ ഹൂതികള്‍ക്ക് എത്തിക്കുന്നത് ഇറാനാണെന്ന് സഖ്യസേന ആരോപിക്കുന്നു. ഇതോടെ പ്രശ്നം കൂടുതല്‍ വഷളാവുകയാണ്. തുടര്‍ച്ചയായി 11ാം ദിനമാണ് തെക്കന്‍ പ്രവിശ്യ കേന്ദ്രീകരിച്ച് ഹൂതി ആക്രമണം. ഇതോടെ വിമാന സര്‍വിസുകളും താറുമാറാകുന്നുണ്ട്
സൗദി അറേബ്യക്ക് ഒ.െഎ.സി പിന്തുണ
ജിദ്ദ: അബ്ഹ വിമാനത്താവള ആക്രമണ സംഭവത്തിൽ ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന, ഒ.െഎ.സി ശക്തമായി അപലപിച്ചു. മേഖലക്കും ലോകത്തിനും ഭീഷണിയായ ഭീകരതക്കെതിരെ സൗദി അറേബ്യ എടുക്കുന്ന ഏതു നടപടികൾക്കും ഒ.െഎ.സിയുടെ പൂർണ പിന്തുണയും െഎക്യദാർഢ്യവുമുണ്ടായിരിക്കും.
ഭീകരരായ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ ഒ.െഎ.സി ശക്തമായി അപലപിക്കുന്നതായി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹ്മദ് അൽഉസൈമിൻ പ്രസ്താവനയിൽ പറഞ്ഞു. സിവിലിയന്മാർക്കും പൊതു സ്ഥാപനങ്ങൾക്കും വിശുദ്ധ സ്ഥലങ്ങൾക്കും നേരെയാണ് ഹൂതികളുടെ ആക്രമണം. തീർച്ചയായും ഹൂതികൾക്കും അവർക്കു പിന്നിലുള്ളവർക്കുമായിരിക്കും ഇതിെൻറ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളെയും വിമാന സർവിസുകളെയും ലക്ഷ്യമിട്ടുള്ള ഭീകരപ്രവർത്തനങ്ങൾ തടയാൻ മുന്നോട്ടുവരണമെന്ന് അന്താരാഷ്ട്ര സുരക്ഷ കൗൺസിലിനോട് ഒ.െഎ.സി ആവശ്യ
പ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.