2019ലേത് ശുഭപ്രതീക്ഷയുടെ ഭീമൻ ബജറ്റ് -ധനമന്ത്രി
text_fieldsറിയാദ്: 2019 ലെ സൗദി ബജറ്റ് ഡിസംബറില്‍ അവതരിപ്പിക്കാനിരിക്കെ അതിലേക്ക് വെളിച്ചം വീശുന്ന ചില ശുഭസൂചനകള്‍ ധനകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദ്ആന്‍ ഞായറാഴ്ച പ്രഖ്യാപിച്ചു. 978 ബില്യന്‍ റിയാല്‍ വരവും 1,106 ബില്യന്‍ റിയാല്‍ ചെലവും പ്രതീക്ഷിക്കുന്നതാണ് പുതുവര്‍ഷ ബജറ്റ്. അതേസമയം 128 ബില്യന്‍ കമ്മി പ്രതീക്ഷിക്കുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സാമ്പത്തിക രംഗത്ത് വന്‍ മുന്നേറ്റം രേഖപ്പെടുത്തുന്നതാണ് അടുത്ത വര്‍ഷ ബജറ്റ് എന്ന് ധനകാര്യ മന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. നടപ്പുവര്‍ഷത്തില്‍ 195 ബില്യന്‍ റിയാല്‍ കമ്മി പ്രതീക്ഷിച്ചിരുന്നത് അടുത്ത വര്‍ഷം 128 ബില്യനാക്കി കുറക്കാനായതും കമ്മി ഇനത്തില്‍ 11 ശതമാനം കുറക്കാനായതും ഈ നേട്ടത്തിെൻറ ഭാഗമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മൈനസ് 0.8 ശതമാനമായിരുന്ന ജി.ഡി.പി അടുത്ത വര്‍ഷം 1.2 ശതമായി ഉയരും. പെട്രോളിതര വരുമാനത്തിലും 1.6 ശതമാനം വര്‍ധനവ് പ്രതീക്ഷിക്കുന്നതാണ് പുതുവര്‍ഷ ബജറ്റ്.
രാജ്യത്തെ സ്വകാര്യ മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതും നിക്ഷേപകരെ ആകര്‍ഷിക്കുന്നതുമായിരിക്കും പുതിയ ബജറ്റെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. സാമ്പത്തിക വളര്‍ച്ച, സ്വദേശികളുടെ സംരംഭങ്ങള്‍ക്ക് ഫണ്ടിങ്, അര്‍ഹരായ സ്വദേശികള്‍ക്കുള്ള ധനസഹായം, സാമൂഹിക ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കല്‍, സ്വദേശിവത്കരണത്തിന് പിന്തുണ എന്നിവ ബജറ്റില്‍ പ്രത്യേകം ഊന്നല്‍ നല്‍കുന്ന വിഷയങ്ങളാണ്. മുഖ്യവരുമാനം പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നായിരിക്കുമെങ്കിലും പെട്രോളിതര വരുമാനത്തിന് കൂടുതല്‍ ശ്രദ്ധ കൊടുക്കാനും ധനകാര്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സൗദി വിഷന്‍ 2030 െൻറ ഭാഗമായ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബജറ്റ് തയാറാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
978 ബില്യന്‍ ചെലവും 783 ബില്യന്‍ വരവും കണക്കാക്കിയതായിരുന്നു നടപ്പുവര്‍ഷ ബജറ്റ്. ഇത് പരിഗണിക്കുമ്പോള്‍ സൗദി ചരിത്രത്തിലെ ഭീമന്‍ ബജറ്റായിരിക്കും 2019 ലേത്. മന്ത്രാലയത്തിലെ ബജറ്റ് വിഭാഗം അണ്ടര്‍ സെക്രട്ടറി യാസിര്‍ മുഹമ്മദ് അല്‍ഖഹൈദാന്‍, വരുമാന വിഭാഗം അണ്ടര്‍സെക്രട്ടറി താരിഖ് അശ്ശുഹൈബ്, സാമ്പത്തിക നയരൂപവത്കരണ വിഭാഗം മേധാവി ഡോ. സഅദ് ബിന്‍ അലി അശ്ശഹ്റാനി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.