ഗസ്സയിലെ ആശുപത്രി ആക്രമണം; ക്രൂരമായ കുറ്റകൃത്യം -മുസ്ലിം വേൾഡ് ലീഗ്
text_fieldsജിദ്ദ: ഇസ്രായേൽ അധിനിവേശസൈന്യം ഗസ്സയിലെ ആശുപത്രി ലക്ഷ്യമാക്കി ബോംബാക്രമണം നടത്തി ഭീകരമായ ജീവഹാനി വരുത്തിയതിനെ മുസ്ലിം വേൾഡ് ലീഗ് ശക്തമായ ഭാഷയിൽ അപലപിച്ചു. സംഭവം ക്രൂര കുറ്റകൃത്യമാണെന്നും എല്ലാ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും പ്രസ്താവനയിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ പറഞ്ഞു.
ഭയാനകമായ കൂട്ടക്കൊലകളിൽനിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഫലസ്തീനോടും ജനങ്ങളോടും സമ്പൂർണ ഐക്യദാർഢ്യം മുസ്ലിം വേൾഡ് ലീഗ് പ്രകടിപ്പിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ആത്മാർഥമായ അനുശോചനം അറിയിക്കുന്നു. അവരുടെ കുടുംബങ്ങൾക്ക് ക്ഷമയും ആശ്വാസവും നൽകട്ടെയെന്നും മുറിവേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.