ജനുവരി മുതൽ ഹോട്ടലുകളിൽ കലോറി പട്ടിക പ്രദർശിപ്പിക്കണം
text_fieldsജിദ്ദ: ഹോട്ടൽ,ബൂഫിയ, കഫേ, െഎസ് ക്രീം, ജ്യൂസ് പാർലർ, റൊട്ടി കട, ബേക്കറി എന്നീസ്ഥാപനങ്ങളിൽ കലോറി പട്ടിക പ്രദർശിപ്പിക്കണമെന്ന നിയമം 2019 ജനുവരി ആദ്യം മുതൽ നിർബന്ധമാക്കും. ഫുഡ് ആൻറ് ഡ്രഗ്സ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീരുമാനം നടപ്പിലാക്കുന്നതിനാവശ്യമായ മുഴുവൻ നടപടികളും പൂർത്തിയായി. നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരോ ഉൽപന്നത്തിനും ആയിരം റിയാൽ വരെ പിഴയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ആരോഗ്യകരമായ ഭക്ഷണം ഉപഭോക്താക്കൾക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അതോറിറ്റി ഫുഡ് സ്പെഷ്യലിസ്റ്റ് ഫൈസൽ ബിൻ സനീദ് പറഞ്ഞു. ഭക്ഷണം ആരോഗ്യകരമാക്കുന്നതോടെ രാജ്യത്ത് വർധിച്ചുവരുന്ന പൊണ്ണത്തടി ഇല്ലാതാക്കാൻ സാധിക്കും. 15 വയസിനു മുകളിൽ 60 ശതമാനവും വിദ്യാർഥികളിൽ 9.3 ശതമാനവും കുട്ടികളിൽ ആറ് ശതമാനവും പൊണ്ണതടിക്കാരാണ് എന്നാണ് കണക്ക്.
രക്ത സമ്മർദം, പ്രമേഹം, കാൻസർ, സന്ധികളിലെ നീർക്കെട്ട് എന്നിവക്ക് പൊണ്ണത്തടിയാണ് പ്രധാന കാരണം. തീരുമാനം നടപ്പിലാക്കുന്നതോടെ ഉപഭോക്താവിന് ഭക്ഷണത്തിലടങ്ങിയ പോഷക ഘടകങ്ങൾ എന്തൊക്കെയെന്നും അതിെൻറ അളവുകളും അറിയാൻ സാധിക്കും. ഇതിനായി ഒരുപാട് നടപടികൾ അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് കലോറി ലിസ്റ്റിനു വേണ്ട നടപടികൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ ജുലൈയിൽ ഇതുസംബന്ധിച്ച അറിയിപ്പ് നൽകി. ജനുവരി മുതൽ കലോറി ലിസ്റ്റ് പ്രസിദ്ധീകരിക്കൽ നിർബന്ധമാക്കും.
ഹോട്ടലുകൾ, കഫേകൾ, െഎസ് ക്രീം, ജ്യൂസ്, റൊട്ടി എന്നിവ വിൽക്കുന്ന കടകൾക്കും ബേക്കറി, ബൂഫിയകൾക്കും നിയമം ബാധകമാണ്. ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന ഉന്തുവണ്ടികളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലോറി പട്ടിക നിയമം നടപ്പിലാക്കാൻ 35 ദിവസം മാത്രം ബാക്കി നിൽക്കെ ഇതിനായുള്ള ശിൽപശാലകളും പരിശീലന പരിപാടികളും അതോറിറ്റിക്ക് കീഴിൽ പുരോഗമിക്കുകയാണ്. രാജ്യത്തെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച് പരിശീലനം നൽകാൻ മുനിസിപ്പൽ മന്ത്രാലയവും അതോറിറ്റിയും തമ്മിൽ ധാരണയായിട്ടുണ്ട്. തീരുമാനം നടപ്പിലാക്കിയിട്ടുണ്ടോയെന്ന് മുനിസിപ്പാലിറ്റിക്ക് കീഴിലെ ഉദ്യോഗസ്ഥരായിരിക്കും നിരീക്ഷിക്കുക. എന്നാൽ രേഖപ്പെടുത്തിയ വിവരങ്ങൾ സത്യസന്ധമാണെന്ന് ഉറപ്പുവരുത്തുന്നത് അതോറിറ്റി ജീവനക്കാരാകും.
ഭക്ഷണം ഒാർഡർ ചെയ്യുന്ന സ്ഥലത്താണ് പട്ടിക പ്രദർശിപ്പിക്കേണ്ടത്. ഭക്ഷ്യവസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ പ്രത്യേക ഇലക്ട്രോണിക് ബോർഡുകളുമുണ്ടായിരിക്കണം. അക്ഷരങ്ങളിലും അക്കങ്ങളിലും വ്യക്തമായി കാണത്തക്കവിധം വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കണം. ഉപഭോക്താവിന് തെറ്റിദ്ധാരണ ഉണ്ടാകുന്ന രീതിയിലാവരുത് ബോർഡ്. അളവ് രേഖപ്പെടുത്തുേമ്പാൾ പിഴവുകളുണ്ടാകുന്നത് പത്ത് ശതമാനത്തിൽ കൂടരുതെന്നും വ്യവസ്ഥയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.