അബ്ഹ വിമാനത്താവള ആക്രമണം: പരിക്കേറ്റത് നാല് മലപ്പുറം സ്വദേശികൾ ഉൾപ്പെടെ 21 പേർക്ക്
text_fieldsജിദ്ദ: ദക്ഷിണ സൗദിയിലെ അബ്ഹ വിമാനത്താവളത്തിൽ ഞായറാഴ്ച രാത്രിയുണ്ടായ ഹൂതി ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റത ് നാല് മലപ്പുറം സ്വദേശികൾ ഉൾപ്പെടെ 21 പേർക്ക്. ഒരു സിറിയൻ പൗരൻ കൊല്ലപ്പെട്ട ആക്രമണം ഞായറാഴ്ച രാത്രി 9.10നായ ിരുന്നു. മലപ്പുറം സ്വദേശി സൈദാലിയും ഭാര്യയും രണ്ട് മക്കളുമാണ് പരിക്കേറ്റവർ. 13 സ്വദേശികളും രണ്ട് ഇൗജിപ്ഷ് യൻ പൗരന്മാരും രണ്ടു ബംഗ്ലാദേശുകാരും പരിക്കേറ്റവരിൽപെടും. ഇതിൽ രണ്ടു പേർ സ്ത്രീകളാണ്. രണ്ടുപേരുടെ നില ഗു രുതരമാണ്. വിമാനത്താവളത്തിലേക്കു വന്ന വാഹനങ്ങളും തകർന്നിട്ടുണ്ട്. 17ഒാളം വാഹനങ്ങൾക്ക് കേടുപാടുണ്ടായി.
റൺവേയിൽ ലാന്‍ഡ് ചെയ്ത് പാര്‍ക്കിങ്ങിലേക്കു വരുകയായിരുന്ന വിമാനം ലക്ഷ്യംവെച്ചായിരുന്നു ആക്രമണമെന്നാണ് ഹൂതികളുടെ അവകാശവാദം. സ്ഫോടകവസ്തു നിറച്ച ഡ്രോണ്‍ പതിച്ചത് വിമാനത്താവളത്തിനു മുന്നിലെ റസ്റ്റാറൻറിനടുത്തായിരുന്നു. മലയാളി പ്രവാസികൾ ഉൾപ്പെടെ സ്ഥിരമായി ആശ്രയിക്കുന്ന വിമാനത്താവളമാണിത്. ആക്രമണം നടക്കുേമ്പാൾ വേറെ മലയാളി കുടുംബങ്ങളും നാട്ടിലേക്കു വരാൻ അബ്ഹ വിമാനത്താവളത്തിലുണ്ടായിരുന്നു. സംഭവം വിമാന സർവിസുകളെ ബാധിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
ഇറാൻ പിന്തുണയോടെ യമനിലെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി നേരിടുമെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. തീക്കളിയാണ് ഇറാേൻറത്. ആക്രമണത്തിന് മുന്‍ സംഭവങ്ങളുമായി ബന്ധമുണ്ടെന്നും മേഖലയിൽ പ്രശ്നമുണ്ടാക്കാനുള്ള ഇറാെൻറ ശ്രമമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. ജനവാസകേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമാണ്. ജൂണിൽ 13 ആക്രമണങ്ങളാണ് അബ്ഹ വിമാനത്താവളത്തിനുനേരെ മാത്രം ഉണ്ടായത്.
സ്ഫോടകവസ്തു നിറച്ച ഡ്രോണുകളാണ് ഏറെയും വന്നത്. 12ാം തീയതി ക്രൂസ് മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരി ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ വർഷം മുതലാണ് ഹൂതികൾ അബ്ഹ വിമാനത്താവളം ലക്ഷ്യമാക്കി ആക്രമണം പതിവാക്കിയത്. സമാന ആക്രമണത്തിൽ ആദ്യമായാണ് ഒരാൾ മരിക്കുന്നത്. യമൻ അതിർത്തിയിൽനിന്ന് 180 കിലോമീറ്റർ അകലെയാണ് അബ്ഹ വിമാനത്താവളം. ഞായറാഴ്ചത്തെ ആക്രമണത്തിൽ പരിക്കേറ്റ മറ്റ് ഇന്ത്യക്കാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ആക്രമണത്തെക്കുറിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് റിപ്പോർട്ട് തേടി. പൊതുവെ കലുഷിതമായിക്കൊണ്ടിരിക്കുന്ന പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ ഞായറാഴ്ചത്തെ ആക്രമണം കാരണമാവുമെന്ന് വ്യക്തമാണ്. പ്രശ്നം രൂക്ഷമാവുകയാണെങ്കിൽ അമേരിക്കൻ സൈന്യം അറബ് സഖ്യസേനക്കൊപ്പം ചേരുമെന്ന് കഴിഞ്ഞ ദിവസം സൗദിയിലെത്തിയ പ്രത്യേക ദൂതൻ ബ്രിയാൻ ഹുക് വ്യക്തമാക്കിയിരുന്നു. ഇറാൻ വിഷയം ചർച്ചചെയ്യാൻ യു. എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദിയിലെത്തി. മേഖലയിൽ ഇറാൻ ഇടപെടലിനെ തുടർന്നുണ്ടാവുന്ന കാലുഷ്യത്തിനെതിരെ വാഷിങ്ടണിൽ അമേരിക്ക, സൗദി അറേബ്യ, യു.എ.ഇ സംയുക്ത പ്രസ്താവന ഇറക്കിയതിനു പിന്നാലെയായിരുന്നു ഞായറാഴ്ച രാത്രിയിലെ ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.