സൗദിക്ക് നേരെ വീണ്ടും ഹൂതി ഡ്രോൺ ആക്രമണം; ലക്ഷ്യത്തിലെത്തും മുമ്പ് തകർത്തു
text_fieldsജിദ്ദ: സൗദി അതിർത്തി നഗരങ്ങൾ ലക്ഷ്യമാക്കി വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. ഡ്രോണുകളെ ലക്ഷ്യം കാണാൻ സൗ ദി സഖ്യസേന സമ്മതിച്ചില്ല. സൗദിയടെ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകൾ തകർത്തിട്ടു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
അബഹക്കടുത്ത് ഖമീശ് മുശൈത്ത് ലക്ഷ്യമാക്കിയെത്തിയ ഡ്രോണാണ് തകര്‍ത്തത് എന്ന് സഖ്യസേന അറിയിച്ചു. ആളപായമില്ല. അതേ സമയം അബ്ഹ, ജീസാൻ വിമാനത്താവളങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ അറിയിച്ചു. ജീസാനിലേക്ക് ആക്രമഗണം നടത്തിയതായി സഖ്യസേന സ്ഥിരീകരിച്ചില്ല.
ഞായറാഴ്ച രാത്രി നടന്ന അബഹ വിമാനത്താവള ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു. മലപ്പുറം സ്വദേശികൾ ഉൾപെടെ 21 പേർക്ക് പരിക്കേറ്റിരുന്നു. ദക്ഷിണ സൗദിയിലേക്ക് 13 ദിവസമായി ഹൂതികൾ തുടർച്ചയായി ആക്രമണം നടത്തുന്നു. അതിനിടെ ഭീകരവാദികളുടെ നേതാവിനെ യമനിൽ സൗദി സഖ്യസേനയുടെ നേതൃത്വത്തിൽ പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.