Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിക്ക്​ നേരെ വീണ്ടും...

സൗദിക്ക്​ നേരെ വീണ്ടും ഹൂതി ഡ്രോൺ, മിസൈൽ ​ആക്രമണ ശ്രമം

text_fields
bookmark_border
സൗദിക്ക്​ നേരെ വീണ്ടും ഹൂതി ഡ്രോൺ, മിസൈൽ ​ആക്രമണ ശ്രമം
cancel

ജിദ്ദ: സൗദി അറേബ്യക്ക്​ നേരെ വീണ്ടും യമനിലെ ഹൂതികളുടെ ഡ്രോൺ, മിസൈൽ ​ആക്രമണ ശ്രമം. വ്യാഴാഴ്​ച രാവിലെയും വൈകീട്ടുമാണ്​ ഖമീസ്​ മുശൈത്​ ലക്ഷ്യമിട്ട്​​ ഹൂതികൾ ഡ്രോണുകളും മിലൈസുകളും അയച്ചതെന്ന്​ യമൻ സംഖ്യസേന വക്താവ്​ കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഡ്രോണും മിസൈലുകളും ലക്ഷ്യസ്ഥാനത്തെത്തും മുമ്പ്​ സംഖ്യസേന തകർത്തു പരാജയപ്പെടുത്തി.

രാവിലെയാണ്​ ആയുധം നിറച്ച ഡ്രോൺ വിമാനം അയച്ചത്​. വൈകീട്ട്​​ രണ്ട്​ ബാലിസ്​റ്റിക്​ മിസൈലുകളും അയച്ചു​. ഖമീസ്​ മുശൈത്തിലെ സിവിലിയന്മാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന്​ വക്താവ്​ പറഞ്ഞു. അന്താരാഷ്​ട്ര മാനുഷിക നിയമങ്ങൾ ലംഘിച്ച്​ ഇറാൻ സഹായത്തോടെ ഹൂതി തീവ്രവാദികൾ മനപൂർവവും ആസൂത്രിതവുമായി സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ആക്രമം തുടരുകയാണ്​. നിരന്തരമുള്ള ആക്രമണ ശ്രമം പ്രാദേശിക, അന്തർദേശീയ സുരക്ഷക്ക്​ വലിയ ഭീഷണിയായിരിക്കുകയാണ്​. യമനിലെ പ്രശ്​നങ്ങൾക്ക്​ രാഷ്​ട്രീയ പരിഹാരം കാണാനുള്ള ​ശ്രമത്തെ അട്ടിമറിക്കലാണിത്​​. അന്താരാഷ്​ട്ര മാനുഷിക നിയമങ്ങൾക്ക്​ അനുസൃതമായി ഹൂതികളുടെ ആക്രമണ ശ്രമങ്ങൾക്കെതിരെ സംഖ്യസേനയുടെ തിരിച്ചടി തുടരുമെന്നും വക്താവ്​ പറഞ്ഞു.

ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ഇസ്​ലാമിക രാജ്യങ്ങളുടെ കൂട്ടായ്​മയായ ഒ.​െഎ.സി. സെക്ര​േട്ടറിയേറ്റ്​ ശക്തമായി അപലപിച്ചു. സൗദിയിലെ ഖമീസ്​ മുശൈത്​ നഗരത്തിലെ സിവിലിയന്മാരെയും വസ്​തുക്കളെയും ആ​സൂത്രിതമായി ലക്ഷ്യമിട്ടുള്ളതാണ്​ ആക്രമണ ശ്രമമെന്ന്​ ഒ.​െഎ.സി വ്യക്തമാക്കി. ഹൂതികളുടെ ശത്രുതാപരവും തീവ്രവാദപരവുമായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ സംഖ്യസേന നടത്തുന്ന ശ്രമങ്ങൾ ഒ.​െഎ.സിയുടെ എല്ലാ പിന്തുണയുണ്ടാകുമെന്ന്​ സെക്രട്ടറി ജനറൽ ഡോ. യൂസുഫ്​ ബിൻ അഹ്​മദ്​ അൽഉസൈമീൻ പറഞ്ഞു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf news
Next Story