യമന്‍ സൈനികർ കൊല്ലപ്പെട്ട ഹൂതി മിസൈലാക്രമണം: സൗദി അറേബ്യ ശക്തമായി അപലപിച്ചു
text_fieldsറിയാദ്: യമൻ സൈനികർ കൊല്ലപ്പെട്ട ഹൂതികളുടെ മിസൈലാക്രമണത്തെ സൗദി അറേബ്യ ശക്തമായ ി അപലപിച്ചു. ഞായറാഴ്ച യമൻ മാരിബ് പ്രവിശ്യയിലെ പള്ളിയിൽ നടന്ന മിസൈലാക്രമണത്തി ൽ 116 യമൻ സൈനികരാണ് കൊല്ലപ്പെട്ടത്. നിരവധി സൈനികര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുക യും ചെയ്തിരുന്നു.
ആക്രമണത്തിനു പിന്നില്‍ സായുധ വിമത വിഭാഗമായ ഹൂതികളാണെന്ന് വെളിപ്പെട്ടിരുന്നു. ശനിയാഴ്ച വൈകീട്ടായിരുന്നു ആക്രമണം. സൈനിക ക്യാമ്പിനുള്ളിലായതിനാൽ വിവരം പുറത്തെത്താൻ വൈകിയിരുന്നു. ക്യാമ്പിനുള്ളിലെ പള്ളിയുടെ നേർക്കായിരുന്നു മിസൈലാക്രമണം. തലസ്ഥാനമായ സന്‍ആയില്‍നിന്ന് 170 കിലോമീറ്റർ അകലെയാണ് മാരിബ് പ്രവിശ്യയിലെ സൈനിക ക്യാമ്പ്. 83 പേരുടെ മരണമാണ് അപ്പോൾ സ്ഥിരീകരിച്ചതെങ്കിലും മരണസംഖ്യ ഉയരാനിടയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
മരിച്ചവരുടെ എണ്ണം 116 ആയെന്ന് തിങ്കളാഴ്ച വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നടന്നത് ഭീകരാക്രമണമാണെന്നും ആക്രമണം നടത്താൻ ആരാധനാലയംതന്നെ തിരഞ്ഞെടുത്തത് ദേവാലയത്തിെൻറ പരിശുദ്ധിയെ കളങ്കപ്പെടുത്താൻ മടിയില്ലാത്ത ഭീകരരുടെ മാനസികാവസ്ഥ വെളിപ്പെടുത്തുന്നതാണെന്നും യമനിെൻറ രക്തത്തിനായി കൊതിക്കുന്ന രക്തദാഹികളായി അക്രമികൾ മാറിയിരിക്കുകയാണെന്നും സൗദി വിദേശ കാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സൗദി പ്രസ് ഏജൻസിയാണ് പ്രസ്താവന പുറത്തുവിട്ടത്.
യമനിൽ രാഷ്ട്രീയ പരിഹാരത്തിനുവേണ്ടിയുള്ള രാജ്യാന്തര ശ്രമങ്ങളെ തകർക്കുന്ന ദുഷ്ചെയ്തിയാണ് ഭീകരന്മാരിൽ നിന്നുണ്ടായതെന്നും പ്രസ്താവന കൂട്ടിച്ചേർത്തു. സൗദി അറേബ്യ യമെൻറ സ്ഥിരതക്കുവേണ്ടി അടിയുറച്ച് നിലകൊള്ളുകയാണ്. എന്നാൽ, അതിനുവേണ്ടിയുള്ള രാഷ്ട്രീയ പരിഹാരശ്രമങ്ങളെ തുരങ്കംവെക്കുന്ന ചെയ്തികളാണ് ഭീകരചേരിയിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ പരലോകമോക്ഷത്തിനായി പ്രാർഥിക്കുകയും പരിക്കേറ്റവർ വളരെ വേഗം സുഖപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവരാൻ ആശംസിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.