വാവെയ്യുടെ ലോകത്തെ രണ്ടാമത്തെ വലിയ ഷോറൂം റിയാദിൽ
text_fieldsറിയാദ്: മുൻനിര ടെക് ചൈനീസ് കമ്പനി വാവെയ് റിയാദിൽ ലോകത്തെ രണ്ടാമത്തെ വലിയ ഷോറൂം തുറക്കുന്നു. റിയാദിലെ കാദൻ ഇൻവെസ്റ്റ്മെൻറുമായി സഹകരിച്ച് ഇതിനുള്ള കരാർ ഒപ്പുവെച്ചു. വാണിജ്യ നിക്ഷേപ മന്ത്രാലയത്തിലായിരുന്നു ചടങ്ങ്. 1987ൽ ചൈനയിൽ സ്ഥാപിച്ച വാവെയ് നിലവിൽ ലോകത്തെ ടെക് ഭീമനാണ്. രണ്ട് ലക്ഷത്തോളം ജീവനക്കാരുണ്ട്. മൂന്ന് ശതകോടി ഉപഭോക്താക്കളുള്ള വാവെയ്ക്ക് സൗദിയിൽ നേരത്തേ നിക്ഷേപമുണ്ട്. സൗദിയിലെ വിവിധ മൊബൈൽ കമ്പനികളുമായും ഐ.ടി കമ്പനികളുമായും സഹകരിച്ചാണിത്.
എന്നാൽ, വാവെയ്യുടെ ചൈനയിലെ ആസ്ഥാനം കഴിഞ്ഞാൽ വലിയ ഷോറൂമാണ് റിയാദിൽ തുറക്കുക. റിയാദ് ഫ്രണ്ട് എന്ന വാണിജ്യ കെട്ടിട സമുച്ചയത്തിൽ ഷോറൂം തുറക്കാനുള്ള ചുമതല കാദൻ നിക്ഷേപ കമ്പനിക്കാണ്.
സൗദി വാണിജ്യ നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹിെൻറ സാന്നിധ്യത്തിൽ വാവെയ്യും കാദനും കരാർ ഒപ്പുവെച്ചു. കാദനായിരിക്കും സൗദിയിലെ വാവെയ്യുടെ ഉടമസ്ഥാവകാശം. ടെക്നോളജി രംഗത്ത് ഗൾഫിലെ ഏറ്റവും വലിയ വിപണി മുന്നിൽ കണ്ടാണ് വാവെയ് എത്തുന്നത്.
5ജിയിൽ അതിവേഗ ഇൻറർനെറ്റ് സൗകര്യവും വിവിധ ഉപകരണങ്ങൾ വഴി കമ്പനി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.