തലസ്ഥാനത്ത് നടപ്പാവുന്നത് ഭീമൻ പദ്ധതികൾ -റിയാദ് മേയർ
text_fieldsറിയാദ്: വിനോദസഞ്ചാരം, വിനോദം, പരിസ്ഥിതി, കായികം, തുടങ്ങിയ മേഖലകളിൽ റിയാദിൽ വമ്പൻ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് റിയാദ് മേയർ അമീർ ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് പറഞ്ഞു. നഗരങ്ങളുടെ വികസനത്തിനും നഗര സുസ്ഥിരത വർധിപ്പിക്കുന്നതിനും പങ്കുവഹിക്കുന്ന പുതുമകളും സ്മാർട്ട് സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കാൻ കൊറിയൻ തലസ്ഥാനമായ സിയോളിൽ നടക്കുന്ന ‘സ്മാർട്ട് ലൈഫ് വീക്കി’ൽ പെങ്കടുക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പദ്ധതികൾ നഗരത്തിലെ ജീവിതനിലവാരം ഉയർത്തുകയും ജീവിതക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു. റിയാദിലെ ഡിജിറ്റൽ പരിവർത്തനം ‘വിഷൻ 2030’ന്റെ ഒരു പ്രധാന ഭാഗമാണ്. അതിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അഭിലാഷങ്ങളിൽനിന്നുള്ള വ്യക്തമായ തത്ത്വങ്ങളും സ്തംഭങ്ങളും ഉൾപ്പെടുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.