നൂറു മേനി വിജയവുമായി ദമ്മാം അൽമുന സ്കൂൾ; 50 ശതമാനത്തിലേറെ ഡിസ്റ്റിങ്ഷൻ
text_fieldsദമ്മാം: സി.ബി.എസ്.ഇ പത്താം ക്ലാസിൽ 11ാം തവണയും മികച്ച വിജയം നേടി ദമ്മാം അൽമുന സ്കൂൾ. 95 ശതമാനം മാർക്കോടെ സയിദാ സൈനബ്, ഫാത്തിമ നവാബ് എന്നിവർ സ്കൂൾ ടോപ്പർമാരായി. ഹന ഹനീഷ്, അേഞ്ജാ ബിജു, സകീന മഹവീൻ, സാറ നവാസ് എന്നിവർ ഉയർന്ന മാർക്കോടെ സ്കൂൾ മെഡലിസ്റ്റുകളായി. 50 ശതമാനം കുട്ടികളും ഡിസ്റ്റിങ്ഷന്‍ മുകളിൽ മാർക്ക് വാങ്ങി. പരീക്ഷ എഴുതിയ 91 ശതമാനം കുട്ടികളും ഫസ്റ്റ് ക്ലസിനു മുകളിൽ മാർക്ക് നേടി. മുഴുവൻ പരീക്ഷാർഥികളും 50 ശതമാനത്തിലധികം മാർക്കോടെ ഉന്നത പഠനത്തിന് അർഹത നേടി. പ്രതിസന്ധിഘട്ടത്തിലും കുട്ടികൾക്ക് ഉന്നത വിജയം ലഭ്യമാക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് സ്കൂൾ അധികൃതർ. ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിജയത്തിനായി പരിശ്രമിച്ച അധ്യാപകരെയും മാനേജിങ് ഡയറക്ടർ ഡോ. ടി.പി. മുഹമ്മദ്, മാനേജർ ഖാദർ മാസ്റ്റർ, പ്രിൻസിപ്പൽ കാസിം ഷാജഹാൻ, പ്രധാനാധ്യാപകരായ പ്രദീപ്കുമാർ, വസുധ അഭയ് എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.