ഹുറൂബും കോവിഡും തീർത്ത പ്രതിസന്ധി: നാടണയാൻ വഴിതേടിയവർക്ക് സാമൂഹിക പ്രവർത്തകർ തുണയായി
text_fieldsദമ്മാം: തൊഴിൽ പ്രതിസന്ധിയിൽപെട്ട് അലയുന്നതിനിടയിൽ കോവിഡും ഹുറൂബും വലിയ പ്രതിസന്ധി തീർത്ത മൂന്നു മലയാളികൾക്കുകൂടി സാമൂഹിക പ്രവർത്തകർ തുണയായി. തിരുവനന്തപുരം ആനപ്പാറ കുടപ്പമൂട് സ്വദേശി സുഡ്കർചിൻ (25), കൊല്ലം നീണ്ടകര സ്വദേശി ഹരിലാൽ (38), കൊല്ലം സ്വദേശി ഫൈസൽ (37) എന്നിവരാണ് കഴിഞ്ഞദിവസം നാടണഞ്ഞത്.
തങ്ങളുടേതല്ലാത്ത കാരണത്താൽ ചതിയിൽപെട്ട് ഹുറൂബായതോടെ നാട്ടിലെത്താൻ വഴിയില്ലാതെ അലയുന്നതിനിടയിലാണ് കോവിഡ് നിബന്ധനകളും പ്രതിസന്ധികളും വില്ലാനായെത്തുന്നത്. അതോടെ, തികച്ചും നിസ്സഹായാവസ്ഥയിലാവുകയായിരുന്നു ഇവർ. മാസങ്ങളോളം സ്വന്തം മുറിയിൽ താമസിപ്പിച്ച് സംരക്ഷിച്ചതിനുശേഷം സാമൂഹികപ്രവർത്തകനായ നാസ് വക്കമാണ് മൂന്നുപേരെയും നാട്ടിലെത്തിക്കുന്നതിനുള്ള നടപടിസ്വീകരിച്ചത്.
സുഡ്കർചിൻ 2019 തുടക്കത്തിലാണ് സൗദിയിലെ ഖത്വീഫിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്കെത്തിയത്. പ്ലംബിങ് ജോലിക്കാണ് എത്തിയതെങ്കിലും തൊഴിൽ കരാർ മാനിക്കാതെ ഇഷ്ടികയും സിമൻറും ചുമക്കുന്നതുൾ െപ്പടെ കഠിനജോലികൾ ചെയ്യേണ്ടിവന്നുവെന്ന് ഇയാൾ പറയുന്നു. ജോലിക്കിടയിൽ വീണ് വലത് കൈക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടും ആശുപത്രിയിൽ കൊണ്ടുപോകാനോ മറ്റു ചികിത്സ നൽകാനോ സ്പോൺസർ തയാറായിെല്ലന്ന് സുഡ്കർചിൻ പറഞ്ഞു.
മാസങ്ങളോളം ജോലിയും ശമ്പളവുമില്ലാതെ മുറിയിൽ കഴിയേണ്ടിവന്നു. നിർബന്ധിച്ച് വീണ്ടും ജോലിക്കിറക്കി. വലതുൈകയുടെ സ്വാധീനം നഷ്ടപ്പെടുകയും ജോലിക്കിടയിൽ ഉണ്ടാകുന്ന വീഴ്ചയുടെ പേരിൽ മർദനങ്ങൾ ഏൽക്കേണ്ടിയും വന്നു. പരിചയക്കാരനായ സൗദി പൗരൻ നാസ് വക്കത്തെ വിവരം അറിയിക്കുകയും ഇയാളെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു വരുകയുമായിരുന്നു. ഇതിനിടയിൽ സ്പോൺസർ ഹുറൂബാക്കി ൈകയൊഴിഞ്ഞു.
2018ലാണ് ഹരിലാൽ സൗദിയിലെത്തുന്നത്. മാസങ്ങളോളം ശമ്പളം കിട്ടാത്തതിനാൽ കമ്പനിയിൽനിന്നും ഇറങ്ങേണ്ടിവന്നു. ഏറെക്കാലം ജോലിയില്ലാതെ അലഞ്ഞു. െകാല്ലം സ്വദേശി ഫൈസൽ 2018ൽ ഹൗസ് ൈഡ്രവർ വിസയിലാണ് ദമ്മാമിൽ എത്തിയത്. സ്പോൺസറുടെ ആകസ്മിക മരണമാണ് ഫൈസൽ പ്രതിസന്ധിയിലകപ്പെടാൻ കാരണം. അസുഖമുണ്ടായി നാട്ടിലേക്ക് അവധി ചോദിച്ചിട്ടും സ്പോൺസർ സമ്മതിച്ചില്ല. പിന്നീട് ഹുറൂബിലാക്കപ്പെട്ട് നാടുകടത്തൽ കേന്ദ്രത്തിൽ എത്തപ്പെട്ട ഫൈസലിനെ നാസ് വക്കം ജാമ്യത്തിലിറക്കി സ്വന്തം മുറിയിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. സൗദി ഒ.ഐ.സി.സി പ്രസിഡൻറ് പി.എം. നജീബ് മുൻകൈയെടുത്ത് ഫൈസലിന് വിമാന ടിക്കറ്റ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.