വിശ്വാസ വിമലീകരണത്തിലൂടെ ഉദാത്ത സംസ്കാരത്തിന് ഉടമകളാവുക -ഹുസൈൻ സലഫി
text_fieldsറിയാദ്: വിശ്വാസ വിമലീകരണത്തിലൂടെ ഉദാത്ത സംസ്കാരത്തിന് ഉടമകളാകാൻ വിശ്വാസികൾ പരിശ്രമിക്കണമെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഷാർജ മസ്ജിദുൽ അസീസ് ഖതീബുമായ ഹുസൈൻ സലഫി പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിശ്വാസത്തെ മലീമസമാക്കിയിരിക്കുന്നു.
അതിനെതിരെ ബോധപൂർവമായ പരിശ്രമങ്ങൾ ഉണ്ടായെങ്കിൽ മാത്രമേ നിർമലമായ വിശ്വാസം നേടിയെടുക്കാനും അത് നിലനിർത്താനും സാധിക്കൂ. തിന്മനിറഞ്ഞ സാമൂഹികാന്തരീക്ഷത്തിൽ വിശ്വാസത്തോടൊപ്പം അതിന്റെ പ്രതിഫലനമെന്നോണം ഉദാത്ത സാംസ്കാരത്തിന് ഉടമകളായി മാതൃകാജീവിതം നയിക്കാൻ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.ഐ.സി) ‘ഇസ്ലാം: ധാർമികതയുടെ വീണ്ടെടുപ്പിന്’ പ്രമേയത്തിൽ സംഘടിപ്പിച്ച കാമ്പയിൻ സമാപനവും അഹ്ലൻ റമദാൻ സംഗമവും പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദാറുൽ അർഖം അൽഹിന്ദ് പ്രിൻസിപ്പൽ അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഖുർആൻ ഹദീസ് ലേണിങ് കോഴ്സിന്റെ ഒമ്പതാം ഘട്ടത്തിൽ റാങ്ക് നേടിയ റിയാദിൽനിന്നുള്ള പഠിതാക്കളായ അമീൻ ബിസ്മി, നസീം (ഒന്നാം റാങ്ക്), കെ.ടി. മുഫീദ (നാലാം റാങ്ക്), റാഫിയ ഉമർ (അഞ്ചാം റാങ്ക്), മറിയം മുഹമ്മദ് സകരിയ്യ (ആറാം റാങ്ക്), നബീല അബ്ദുൽ റഷീദ് (ഏഴാം റാങ്ക്), ഫാത്തിമ ലാമിസ് (എട്ടാം റാങ്ക്) എന്നിവർക്ക് ഹുസൈൻ സലഫി, ഇമ്പിച്ചിക്കോയ ദമ്മാം, അബ്ദുസ്സലാം മദീനി ഹാഇൽ, എൻ.വി. മുഹമ്മദ് സാലിം, താജുദ്ദീൻ സലഫി മാറാത്ത്, ഉമർ ഫാറൂഖ് വേങ്ങര തുടങ്ങിയവർ സമ്മാനങ്ങൾ നൽകി.
വിസ്ഡം സ്റ്റുഡന്റ്സ് കേരള പ്രസിഡന്റ് അർഷദ് അൽ ഹികമി താനൂർ, നൂറുദ്ദീൻ സ്വലാഹി മദീന, അബ്ദുല്ല അൽ ഹികമി, ഷുക്കൂർ ചക്കരക്കല്ല് തുടങ്ങിയവർ സംസാരിച്ചു. ഖുർആൻ പാരായണ മത്സര വിജയികളായ സഫീറ അബ്ദുസ്സലാം, യുസ്റ അൻവർ, ഷൈമ തുടങ്ങിയവർക്കുള്ള സമ്മാനങ്ങൾ അർഷദ് അൽ ഹികമി, നൂറുദ്ദീൻ സ്വലാഹി എന്നിവർ വിതരണം ചെയ്തു. റമദാൻ ക്വിസ് വിജയികൾക്ക് ഫൈസൽ കൈതയിൽ ദമ്മാം സമ്മാനം വിതരണം ചെയ്തു. ഹൃദ്യം ഖുർആൻ സെഷനിൽ അബ്ദുറഊഫ് സ്വലാഹി, ആഷിക് ബിൻ അഷ്റഫ്, ആമേൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.
കണ്ടിന്യൂയിങ് റിലീജ്യസ് സ്കൂൾ റീലോഞ്ചിങ് ഡോ. അറഫാത്ത് ഗാനിം നിർവഹിച്ചു. ആർ.ഐ.സി.സി ജനറൽ കൺവീനർ ജഅഫർ പൊന്നാനി, ഉമർ ശരീഫ്, ഇക്ബാൽ കൊല്ലം, ഷാജഹാൻ പടന്ന, ഷുഹൈബ് ശ്രീകാര്യം അൽറാസ്, അർഷദ് ആലപ്പുഴ, അബ്ദുറഹ്മാൻ വയനാട്, ഷനൂജ് അരീക്കോട്, യൂസഫ് ശരീഫ്, നൗഷാദ് കണ്ണൂർ, അബ്ദുല്ലത്തീഫ് കൊത്തൊടിയിൽ, മുഹമ്മദലി ബുറൈദ, ഷബീബ് കരുവള്ളി, അസീസ് അരൂർ തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിച്ചു.
ലിറ്റിൽ വിങ്സ് സെഷന് ആഷിക് ബിൻ അഷ്റഫ്, അഹമ്മദ് റസൽ, ഷഹജാസ് പയ്യോളി, മുഫീദ് കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി. ഉബൈദ് തച്ചമ്പാറ, ആരിഫ് കക്കാട്, അഷ്റഫ് തേനാരി, ബഷീർ കുപ്പോടൻ, മുജീബ് പൂക്കോട്ടൂർ, റിയാസ് ചൂരിയോട്, അനീസ് എടവണ്ണ, ആരിഫ് മോങ്ങം, നൂറുദ്ദീൻ തളിപ്പറമ്പ്, നൗഷാദ് അരീക്കോട്, നസീഹ് അബ്ദുറഹ്മാൻ, യാസർ അറഫാത്ത്, അമീൻ പൊന്നാനി, തൻസീം കാളികാവ്, അമീൻ സാബു, നബീൽ മഹമൂദ്, ഹുസ്നി പുളിക്കൽ, ഷൈജൽ വയനാട്, സകരിയ്യ കൊല്ലം, ഷഹീർ പുളിക്കൽ, നബീൽ പയ്യോളി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.