Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ ഹൈ​ഡ്ര​ജ​ൻ...

സൗ​ദി​യി​ൽ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ വ​രു​ന്നു, പ​രീ​ക്ഷ​ണം ഉ​ട​ൻ

text_fields
bookmark_border
hydrogen train
cancel

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ പ​രീ​ക്ഷ​ണം ഉ​ട​നാ​രം​ഭി​ക്കു​മെ​ന്ന് സൗ​ദി റെ​യി​ൽ​വേ അ​റി​യി​ച്ചു. ഫ്ര​ഞ്ച് ക​മ്പ​നി​യാ​യ അ​ൽ​സ്​​റ്റോ​മു​മാ​യി ക​രാ​റൊ​പ്പി​ട്ട ശേ​ഷ​മാ​ണ്​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. പ​രി​സ്ഥി​തി​സൗ​ഹൃ​ദ ഗ​താ​ഗ​ത മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ഒ​രു നൂ​ത​ന ചു​വ​ടു​വെ​പ്പാ​യാ​ണ്​ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ പ​രീ​ക്ഷി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തി​െൻറ പ​രി​സ്ഥി​തി​ക്കും അ​ന്ത​രീ​ക്ഷ​ത്തി​നും ഇ​ണ​ങ്ങു​ന്ന ത​ര​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ട്രെ​യി​ൻ ഒ​രു​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും ന​ട​ത്താ​നാ​ണ് ക​രാ​ർ ഒ​പ്പി​ട്ട​ത്. ഭാ​വി​യി​ൽ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നു​ക​ളു​ടെ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​െൻറ​യും ഭാ​ഗം കൂ​ടി​യാ​ണി​ത്.

ഈ ​ഒ​ക്ടോ​ബ​റി​ൽ​ത​ന്നെ പ​രീ​ക്ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന്​ സൗ​ദി റെ​യി​ൽ​വേ പ​റ​ഞ്ഞു. ഈ ​ട്രെ​യി​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ​ശ്ചി​മേ​ഷ്യ​ൻ, ഉ​ത്ത​രാ​ഫ്രി​ക്ക​ൻ മേ​ഖ​ല​യി​ൽ ആ​ദ്യ​ത്തേ​താ​ണ്.

സു​സ്ഥി​ര ഗ​താ​ഗ​ത സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള രാ​ജ്യ​ത്തി​െൻറ പ്ര​തി​ബ​ദ്ധ​ത​യും മു​ൻ​കൈ​യും ഇ​ത് എ​ടു​ത്തു​കാ​ണി​ക്കു​ന്നു​വെ​ന്നും സൗ​ദി റെ​യി​ൽ​വേ പ​റ​ഞ്ഞു. ദേ​ശീ​യ ഗ​താ​ഗ​ത, ലോ​ജി​സ്​​റ്റി​ക് സ്ട്രാ​റ്റ​ജി​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ​ക്കു​ള്ളി​ൽ വ​രു​ന്ന​താ​ണ്​ ഹൈ​ഡ്ര​ജ​ർ ട്രെ​യി​നു​ക​ളെ​ന്ന്​ ഗ​താ​ഗ​ത, ലോ​ജി​സ്​​റ്റി​ക് മ​ന്ത്രി എ​ൻ​ജി. സ്വാ​ലി​ഹ് ബി​ൻ നാ​സ​ർ അ​ൽ​ജാ​സ​ർ പ​റ​ഞ്ഞു.

ഏ​റ്റ​വും പു​തി​യ സ്മാ​ർ​ട്ട് സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ സ്വീ​ക​രി​ക്കു​ന്ന, കൂ​ടു​ത​ൽ സു​സ്ഥി​ര​മാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യി മാ​റാ​നാ​ണ്​ ഇ​ങ്ങ​നെ​യൊ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ‘വി​ഷ​ൻ 2030’​െൻ​റ ഭാ​ഗ​മാ​യ സൗ​ദി ഗ്രീ​ൻ സം​രം​ഭം ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ൽ സൗ​ദി റെ​യി​ൽ​വേ മ​ഹ​ത്താ​യ പ​ങ്ക്​ വ​ഹി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ഗ​താ​ഗ​ത, ലോ​ജി​സ്​​റ്റി​ക്​ മ​ന്ത്രി പ​റ​ഞ്ഞു.

ശു​ദ്ധ​മാ​യ ഊ​ർ​ജ​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത് വ​ർ​ധി​പ്പി​ക്കു​ക, കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കു​ക, പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കു​ക എ​ന്നി​വ ഇ​തി​െൻറ ല​ക്ഷ്യ​ങ്ങ​ളി​ലു​ൾ​പ്പെ​ടു​ന്നു. ഗ​താ​ഗ​ത മേ​ഖ​ല​യെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ൽ അ​തി​െൻറ സേ​വ​ന വി​ക​സ​ന പ​ദ്ധ​തി​ക​ളും സം​രം​ഭ​ങ്ങ​ളും വി​ജ​യം കൈ​വ​രി​ക്കു​ന്ന​തി​നും ലോ​ജി​സ്​​റ്റി​ക്സ് സേ​വ​ന സം​വി​ധാ​ന​ത്തി​ന് കി​രീ​ടാ​വ​കാ​ശി​യു​ടെ പ​രി​ധി​യി​ല്ലാ​ത്ത പി​ന്തു​ണ​യാ​ണ്​ ല​ഭി​ക്കു​ന്ന​തെ​ന്നും മ​​ന്ത്രി സൂ​ചി​പ്പി​ച്ചു.

പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശു​ദ്ധ​മാ​യ ഊ​ർ​ജ​സ്രോ​ത​സ്സു​ക​ൾ ഉ​പ​യോ​ഗി​ച്ച് ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഭാ​വി​ത​ല​മു​റ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഈ ​മേ​ഖ​ല​യി​ലെ സം​വി​ധാ​ന​ങ്ങ​ളും വി​വി​ധ വ​കു​പ്പു​ക​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തെ പ്ര​ശം​സി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഗു​ണ​പ​ര​മാ​യ സം​രം​ഭ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലു​ള്ള സൗ​ദി റെ​യി​ൽ​വേ​യു​ടെ പ്ര​തി​ബ​ദ്ധ​ത സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണി​തെ​ന്ന്​ സൗ​ദി റെ​യി​ൽ​വേ സി.​ഇ.​ഒ ഡോ. ​ബ​ഷീ​ർ ബി​ൻ ഖാ​ലി​ദ് അ​ൽ​മാ​ലി​ക് പ​റ​ഞ്ഞു. ഗ​താ​ഗ​ത, ലോ​ജി​സ്​​റ്റി​ക് സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ദേ​ശീ​യ ത​ന്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​മ്പ​നി​യു​ടെ പ​ദ്ധ​തി​ക​ളി​ലു​ൾ​പ്പെ​ടു​ന്ന​താ​ണി​ത്. സു​സ്ഥി​ര ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ധു​നി​ക ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളി​ലൊ​ന്നാ​ണ് ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ.

കാ​ർ​ബ​ൺ പു​റ​ന്ത​ള്ളാ​തെ ട്രെ​യി​നു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും നീ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ഊ​ർ​ജം ഉ​ൽ​പാ​ദി​പ്പി​ച്ചാ​ണ് ഇ​ത് ചെ​യ്യു​ന്ന​ത്. ഇ​തി​ന്​ നി​ര​വ​ധി ഗു​ണ​ങ്ങ​ളും സ​വി​ശേ​ഷ​ത​ക​ളും ഉ​ണ്ട്. പ​രി​സ്ഥി​തി, സ​മ്പ​ദ്‌ വ്യ​വ​സ്ഥ, ഭാ​വി ത​ല​മു​റ​യു​ടെ ഭാ​വി എ​ന്നി​വ​യി​ൽ ന​ല്ല സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - Hydrogen train coming in Saudi- testing soon
Next Story