ഹൈഡ്രജൻ വാഹനങ്ങൾ: എട്ട് ധാരണപത്രങ്ങൾ ഒപ്പിട്ടു
text_fieldsജിദ്ദ: സൗദിയിലെ വിവിധ നഗരങ്ങളിൽ തെരഞ്ഞെടുത്ത സ്ഥലങ്ങളിലും റോഡുകളിലും ഹൈഡ്രജൻ ഇന്ധനത്താൽ ഓടുന്ന വാഹനങ്ങൾക്കായി പരീക്ഷണ പദ്ധതികൾ നടപ്പാക്കുന്നു. ഇതിെൻറ മുന്നോടിയായി വിവിധ വകുപ്പുകളുമായി എട്ട് ധാരണപത്രങ്ങൾ ഊർജ മന്ത്രാലയം ഒപ്പിട്ടു. മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാെൻറ സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കൽ. ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യയുള്ള വാഹനങ്ങൾ, ബസുകൾ, ട്രെയിനുകൾ, ഗതാഗത ആപ്ലിക്കേഷനുകൾ എന്നിവക്കായുള്ള ഒരു പദ്ധതിയും സുസ്ഥിര ജെറ്റ് ഇന്ധനം ഉൽപ്പാദിപ്പിക്കുന്നതിനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.
സംയോജിത ഊർജ തന്ത്രത്തിെൻറ ഭാഗമായി ഹൈഡ്രജൻ സംരംഭങ്ങൾ തയാറാക്കുന്നതിനാണ് പുതിയ ചുവടുവെപ്പെന്ന് ഊർജ മന്ത്രി പറഞ്ഞു. എല്ലാ ഊർജ മേഖലകളും വികസിപ്പിക്കാനും നിക്ഷേപിക്കാനും അതിതാൽപര്യമാണ് ഭരണകൂടം കാണിക്കുന്നത്. തുടർച്ചയായ നടപടികളിലൂടെ വിവിധ ഊർജമേഖലകൾ ശാക്തീകരിക്കുന്നതിൽ കിരീടാവകാശി വഹിക്കുന്ന നേതൃപരമായ പങ്കും പിന്തുണയും ശ്രദ്ധേയമാണ്. ധാരണപത്രങ്ങളിലെ പങ്കാളികൾക്കിടയിലെ സഹകരണത്തെയും പരസ്പരപൂരകതയെയും അഭിനന്ദിക്കുെന്നന്നും ഊർജ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.