'ഞാനിപ്പോള്‍ എയറിലാണ്'; സിനിമ റിവ്യൂ നടത്തിയയാളെ ഫോണ്‍ ചെയ്യരുതായിരുന്നു -ജോജു ജോര്‍ജ്
text_fieldsറിയാദ്: ഞാനിപ്പോള്‍ എയറില്‍ നില്ക്കുന്ന അവസ്ഥയിലാണെന്ന് പ്രശസ്ത നടനും ‘പണി’ എന്ന പുതിയ സിനിമയുടെ സംവിധായകനുമായ ജോജു ജോർജ് പറഞ്ഞു. നെസ്റ്റോ ഹൈപ്പർമാർക്കറ്റിെൻറ 20ാം വാർഷികാഘോഷ പ്രഖ്യാപന ചടങ്ങിനെത്തിയ അദ്ദേഹം റിയാദിൽ ടോക്ഷോയിൽ സംസാരിക്കുകയായിരുന്നു.
ജോജു ആദ്യമായി സംവിധായകെൻറ കുപ്പായമണിഞ്ഞ ‘പണി’ എന്ന സിനിമയെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട എച്ച്.എസ്. ആദര്‍ശ് എന്നയാളെ അദ്ദേഹം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് താനകപ്പെട്ട വിവാദത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ജോജു ജോർജ് റിയാദിലെ പരിപാടിയിൽ സംസാരിച്ചു തുടങ്ങിയത്.
ഞാന്‍ ഭീഷണിപ്പെടുത്തിയെന്ന കഥയാണ് നിങ്ങള്‍ കേട്ടിട്ടുണ്ടാവുക. അഭിപ്രായം ആര്‍ക്കും പറയാം. സിനിമയുടെ റിവ്യൂ പറഞ്ഞതിലല്ല പ്രശ്നം. സിനിമക്കെതിരായ പോസ്റ്റ് ഒരുപാട് സ്ഥലങ്ങളില്‍ അത് എഴുതിയ ആൾ തന്നെ കൊണ്ടുവന്ന് പ്രചരിപ്പിക്കുന്നതാണ് കണ്ടത്. ബോധപൂർവം വ്യാപകമായ ഡിഗ്രേഡിങ്ങിനുള്ള ശ്രമംപോലെ തോന്നി.
അതിെൻറ പേരിലുണ്ടായ കോലാഹലങ്ങളില്‍ ഞാന്‍ ഒരു ഫോണ്‍ കാള്‍ ചെയ്തുപോയി. അതുവേണ്ടായിരുന്നു. അതിെൻറ പേരിലിപ്പോള്‍ രണ്ട് ദിവസമായി വലിയ ചര്‍ച്ചയാണ്. മുല്ലപ്പെരിയാർ ഡാം പൊട്ടാൻ കിടക്കുകയാണ്. അതിനെ കുറിച്ച് ചര്‍ച്ചയല്ല. അതിെൻറ പേരിലിപ്പോൾ ഞങ്ങള്‍ക്കിപ്പോള്‍ സമൂഹമാധ്യമങ്ങള്‍ തുറന്നുനോക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.
അങ്ങനെയൊക്കെയുള്ള ഒരു അവസ്ഥയിൽ ഞാൻ ഇവിടെ സൗദിയിൽ വരുേമ്പാൾ നിങ്ങൾ കാണിക്കുന്ന സ്നേഹവും ആവേശവും കൈയടിയും വലിയ ആശ്വാസവും സന്തോഷവുമാണ് നൽകുന്നത്. ഒരുപാട് പേർ സിനിമ സ്വപ്നമായി കൊണ്ടുനടക്കുന്നവരാണ്. എട്ടാം ക്ലാസ് മുതല്‍ സിനിമമോഹം കൊണ്ടുനടക്കുന്ന വ്യക്തിയാണ് ഞാന്‍.
ആ സ്വപ്നസാക്ഷാത്കാരത്തിെൻറ ഭാഗമായി ഞാന്‍ ചെയ്ത മണ്ടത്തരങ്ങള്‍ക്കും നല്ലതിനും നിങ്ങള്‍ കൈയടിച്ചു. എന്നെ വളര്‍ത്തി വലുതാക്കിയത് മലയാളികള്‍ മാത്രമാണ്. ആദ്യമായാണ് എെൻറ സിനിമക്ക് തിയറ്ററുകളില്‍ ഇത്രയധികം സ്വീകരണം കിട്ടുന്നത്. സൗദിയില്‍ എനിക്ക് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത് -അദ്ദേഹം പറഞ്ഞു.
റിയാദിലെ അസീസിയ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയ ചടങ്ങിൽ ജോജു ജോർജിനെ കാണാൻ മലയാളി കുടുംബങ്ങളടക്കം വലിയ ജനക്കൂട്ടമാണ് എത്തിയത്. റിയാദ് ടാക്കീസിെൻറ മേളം ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെയാണ് ജോജു ജോർജിനെയും ‘പണി’ സിനിമയിലെ സഹ അഭിനേതാക്കളെയും വേദിയിലേക്ക് ആനയിച്ചത്.
ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സാഗര്‍ സൂര്യ, ജുനൈസ്, ബോബി കുര്യന് എന്നിവരും ജോജുവിനൊപ്പമുണ്ടായിരുന്നു. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മാർക്കറ്റിങ് ഹെഡ് ഫഹദ് പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.