Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വ​കേ​ര​ള സദസ്സിൽ...

ന​വ​കേ​ര​ള സദസ്സിൽ സ​മ​സ്ത നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല -പി.​എം.​എ. സ​ലാം

text_fields
bookmark_border
ന​വ​കേ​ര​ള സദസ്സിൽ സ​മ​സ്ത നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല -പി.​എം.​എ. സ​ലാം
cancel
camera_alt

പി.​എം.​എ. സ​ലാം

ജി​ദ്ദ: ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ന​വ​കേ​ര​ള സദസ്സിൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സ​മ​സ്ത നേ​താ​ക്ക​ൾ​ക്ക് അ​ഭി​പ്രാ​യ​മി​ല്ലെ​ന്നും ഒ​രു പ​ണ്ഡി​ത സ​ഭ​യാ​യ സ​മ​സ്ത ആ ​സദസ്സിൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ​റ​യി​ല്ലെ​ന്നും മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം പ​റ​ഞ്ഞു. ജി​ദ്ദ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മ​സ്ത​യി​ൽ​നി​ന്നും ഏ​തെ​ങ്കി​ലും ഒ​റ്റ​പ്പെ​ട്ട നേ​താ​ക്ക​ൾ ആ ​സദസ്സിൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടാ​കാം. പ​ക്ഷെ, അ​ത് സം​ഘ​ട​ന തീ​രു​മാ​നം എ​ന്ന നി​ല​ക്ക​ല്ല. സ​മ​സ്ത നേ​താ​ക്ക​ൾ സദസ്സിൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ​റ​യി​ല്ലെ​ന്നും പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും മു​സ്​​ലിം ലീ​ഗ് നേ​താ​ക്ക​ൾ അ​ല്ല​ല്ലോ പ​റ​യേ​ണ്ട​ത് എ​ന്ന ചോ​ദ്യ​ത്തി​ന് സ​മ​സ്ത​യു​ടെ കാ​ര്യ​ങ്ങ​ൾ നി​ങ്ങ​ൾ അ​വ​രോ​ട് ചോ​ദി​ക്കൂ എ​ന്ന് പ​റ​ഞ്ഞു അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു​മാ​റി. മു​സ്​​ലിം ലീ​ഗി​നെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ എ​ല്ലാ​യി​ട​ത്തെ​ന്ന പോ​ലെ സ​മ​സ്ത​ക്ക​ക​ത്തും ഉ​ണ്ട്. അ​ത് സം​ഘ​ട​ന അ​ല്ല, ചി​ല വ്യ​ക്തി​ക​ളാ​ണ്. അ​ങ്ങ​നെ​യു​ള്ള ശ്ര​മ​ങ്ങ​ൾ ആ​ര് ന​ട​ത്തി​യാ​ലും ഞ​ങ്ങ​ൾ അ​തി​നെ എ​തി​ർ​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​സ്​ലിം ലീ​ഗ് ഇ​ട​തു​പ​ക്ഷ​ത്തോ​ട് ചാ​യു​ന്നു​വെ​ന്ന പ്ര​ചാ​ര​ണ​ത്തി​ന് ഒ​രു അ​ടി​സ്ഥാ​ന​വു​മി​ല്ല. മു​സ്​​ലിം ലീ​ഗ് ഇ​പ്പോ​ൾ ഒ​രു മു​ന്ന​ണി​യി​ലെ പ്ര​ധാ​ന ഘ​ട​ക ക​ക്ഷി​യാ​ണ്. ഒ​രു മു​ന്ന​ണി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ മ​റ്റൊ​രു മു​ന്ന​ണി​യെ​ക്കു​റി​ച്ചു ചി​ന്തി​ക്കു​ന്ന​ത് മു​സ്​​ലിം ലീ​ഗി​ന്റെ മാ​തൃ​ക​യോ പാ​ര​മ്പ​ര്യ​മോ അ​ല്ല. നി​ൽ​ക്കു​ന്നി​ട​ത്ത് ഉ​റ​ച്ചു​നി​ൽ​ക്കും. പ​ക്ഷെ, കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ അ​ട​ക്കം ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ഒ​ന്നി​ച്ചു​നി​ൽ​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളി​ൽ ഒ​ന്നി​ച്ചു​നി​ൽ​ക്ക​ണം എ​ന്നു​ള്ള​ത് അ​ത്യാ​വ​ശ്യ​മാ​ണ്. അ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ യോ​ജി​ക്കാ​ൻ ക​ഴി​യു​ന്നി​ട​ത്ത് യോ​ജി​ക്കും.

കേ​ര​ള ബാ​ങ്കി​ന്റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ത്വ സ്ഥാ​നം മു​സ്​​ലിം ലീ​ഗി​ന് ല​ഭി​ച്ച​ത് ത​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും ആ​രു​ടേ​യും ഔ​ദാ​ര്യ​മ​ല്ലെ​ന്നും പി.​എം.​എ സ​ലാം പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ തു​ട​ർ​ച്ച​യാ​യ​തു​കൊ​ണ്ടാ​ണ് ആ ​സ്ഥാ​നം മു​സ്​​ലിം ലീ​ഗ് സ്വീ​ക​രി​ച്ച​ത്. 100ലേ​റെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ പ്ര​തി​നി​ധി​യാ​യി ഒ​രാ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ആ​വ​ണ​മെ​ന്ന് കേ​ര​ള ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സു​പ്രീം​കോ​ട​തി​യി​ൽ നി​ന്നു​ള്ള പ​രാ​മ​ർ​ശ​മു​ണ്ട്. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ ലീ​ഗ് പ്ര​തി​നി​ധി​യെ ആ ​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ച​ത്. അ​ത് സ്വീ​ക​രി​ക്കാ​തി​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഇ​പ്പോ​ഴി​ല്ല. യു.​ഡി.​എ​ഫ് മു​ന്ന​ണി​യി​ലെ മ​റ്റു ഘ​ട​ക ക​ക്ഷി​ക​ളി​ൽ നി​ന്നും സ​ർ​ക്കാ​ർ സം​വി​ധാ​ന​മാ​യ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ബോ​ർ​ഡ് അം​ഗ​ത്വം ഉ​ണ്ട്. യു​വ​ജ​ന​ക്ഷേ​മ വ​കു​പ്പ് ബോ​ർ​ഡി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​യു​ണ്ട്. ആ​ർ.​എ​സ്.​പി​യു​ടെ പ്ര​തി​നി​ധി​ക​ളും വി​വി​ധ ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ണ്ട്. ബോ​ർ​ഡി​ൽ അം​ഗ​ത്വം ഉ​ണ്ടാ​യി​രി​ക്കെ​ത​ന്നെ ഇ​തു​പോ​ലു​ള്ള വ​കു​പ്പു​ക​ളി​ൽ ന​ട​ക്കു​ന്ന കൊ​ള്ള​രു​താ​യ്മ​ക​ളെ ത​ങ്ങ​ൾ എ​തി​ർ​ത്തു​പോ​രു​ന്നു​ണ്ട്.

മു​സ്​​ലിം ലീ​ഗി​ന് വേ​ണ്ടി സം​സാ​രി​ക്കു​ന്ന​വ​ർ എ​ന്ന രീ​തി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വ​രു​ന്ന പ​ല ച​ർ​ച്ച​ക​ളും വ്യാ​ജ ഐ.​ഡി​ക​ളി​ൽ വ​രു​ന്ന​താ​ണ്. അ​തൊ​ന്നും പാ​ർ​ട്ടി​യെ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ല. അ​ത്ത​രം ച​ർ​ച്ച​ക​ൾ​ക്കെ​ല്ലാം ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തെ ആ​യു​സ്സ് മാ​ത്ര​മാ​യി​രി​ക്കും ഉ​ണ്ടാ​വു​ക​യെ​ന്നും പി.​എം.​എ. സ​ലാം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidha
News Summary - I don't think samastha leaders will participate in the New Kerala meeting - PMA. salam
Next Story