റിയാദിലെ മലയാട് സംരക്ഷിത പ്രദേശം ഐ.യു.സി.എൻ ഗ്രീൻ ലിസ്റ്റിൽ
text_fieldsറിയാദ്: സൗദി മധ്യപ്രവിശ്യയിലെ (റിയാദ്) മലയാട് സംരക്ഷിത പ്രദേശം (ഐബെക്സ് റിസർവി)നെ ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ) ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തി. ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും സൂചകങ്ങളും പാലിച്ചതിനെ തുടർന്നാണിത്. ഇതോടെ മലയാട് സംരക്ഷിത പ്രദേശം ലോകത്തിലെ 77 സംരക്ഷിത പ്രദേശങ്ങൾ മാത്രമുള്ള പട്ടികയിൽ ഇടംപിടിക്കുന്ന സൗദിയിലെ ആദ്യത്തെ പ്രദേശമായി.
മൂന്ന് ലക്ഷത്തിലധികം സംരക്ഷിത പ്രദേശങ്ങളിൽനിന്നാണ് െഎെബക്സ് റിസർവ് തിരഞ്ഞെടുക്കപ്പെട്ടത്. സംരക്ഷിത പ്രദേശങ്ങൾ കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങൾക്കും സൂചകങ്ങൾക്കും അനുസൃതമായാണ് സംരക്ഷിത പ്രദേശം കൈകാര്യം ചെയ്യുന്നത്. ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വർ ആരംഭിച്ച ആഗോള സംരംഭമാണ് ഗ്രീൻ ലിസ്റ്റ് പ്രോഗ്രാം. ഫലപ്രദമായ സംരക്ഷിത മേഖലകളെ തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വറിെൻറ ഗ്രീൻ ലിസ്റ്റിൽ ഐബെക്സ് സംരക്ഷണ പ്രദേശം ഉൾപ്പെട്ടത് ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയും 2030-ഓടെ കരയിലും കടലിലുമുള്ള രാജ്യത്തെ 30 ശതമാനം പ്രദേശം സംരക്ഷിക്കാനുള്ള ലക്ഷ്യം കൈവരിക്കാനുള്ള ശ്രമവും സ്ഥിരീകരിക്കുന്നുവെന്ന് സൗദി ദേശീയ വന്യജീവി വികസന കേന്ദ്രം സി.ഇ.ഒ ഡോ. മുഹമ്മദ് കുർബാൻ പറഞ്ഞു.
ഈ സുപ്രധാന പട്ടികയിൽ എല്ലാ ദേശീയ സംരക്ഷിത പ്രദേശങ്ങളും രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര പട്ടികയിൽ പാരിസ്ഥിതികവും സാംസ്കാരികവുമായ നേട്ടങ്ങളുള്ള സ്ഥലങ്ങൾ രജിസ്റ്റർ ചെയ്യുന്നത് സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങളിലൊന്ന് കൈവരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണിതെന്നും കുർബാൻ പറഞ്ഞു. 1988-ൽ ജനങ്ങളുടെ അഭ്യർഥന പ്രകാരം സ്ഥാപിതമായ െഎബെക്സ് സംരക്ഷിത പ്രദേശം റിയാദ് മേഖലയിലാണ്.
1,840.9 കിലോമീറ്റർ വിസ്തീർണമുള്ള തുവൈഖ് പർവതനിരകൾക്കുള്ളിൽ നിരവധി താഴ്വരകളും പാറകളും കൂടിച്ചേർന്ന് കിടക്കുന്ന ഒരു വലിയ പീഠഭൂമിയാണിത്. ചില മണൽ പ്രദേശങ്ങൾ ജൈവവൈവിധ്യവും പരിസ്ഥിതി സമൃദ്ധവുമാണ്. ഇത് പ്രാദേശിക തലത്തിലും ആഗോള തലത്തിലും ഒരു പ്രത്യേക പ്രകൃതിദത്ത പ്രദേശമാക്കി മാറ്റുന്നു. സൗദിയിൽ പർവത ഐബെക്സിെൻറ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമായി ഇൗ സംരക്ഷിത പ്രദേശം കണക്കാക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.