ഐ.സി.എഫ് അൽബാദിയ ‘മെഡിക്കോൺ’ സെമിനാർ
text_fieldsദമ്മാം: ഐ.സി.എഫ് ഇൻറർനാഷനൽ തലത്തിൽ ആചരിക്കുന്ന ‘മാനവ വികസന വർഷം’ കാമ്പയിന്റെ ഭാഗമായി അൽബാദിയ സെക്ടർ ‘മെഡികോൺ’ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. പ്രമേഹം, വൃക്ക രോഗങ്ങൾ എന്നീ വിഷയങ്ങളിൽ ഡോ. ആഷിഖ് ക്ലാസിന് നേതൃത്വം നൽകി. ആരോഗ്യത്തെ കുറിച്ചുള്ള അവബോധമില്ലായ്മയും അവാസ്തവ ചികിത്സകളുമാണ് പ്രവാസികളെ നിത്യരോഗികളാക്കുന്നതെന്നും ലഘുലേഖകൾ കൊടുത്തും ബോധവത്കരണം നടത്തിയുമുള്ള പ്രവർത്തനം അഭിനന്ദനാർഹമാണെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
അദാമ ബേ ലീഫ് റസ്റ്റാറൻറിൽ നടന്ന പരിപാടിയിൽ ഐ.സി.എഫ് ഈസ്റ്റേൺ പ്രൊവിൻസ് സ്വഫ്വ കോഓഡിനേറ്റർ അഹമദ് നിസാമി ഇരിങ്ങല്ലൂർ, സെൻട്രൽ വെൽഫെയർ സെക്രട്ടറി മുനീർ തോട്ടട, എജുക്കേഷൻ സെക്രട്ടറി അബ്ദുൽ മജീദ് ചങ്ങനാശ്ശേരി എന്നിവർ സംസാരിച്ചു. സെക്ടർ പ്രസിഡൻറ് മുസ്തഫ മുക്കൂട് മോഡറേറ്ററായിരുന്നു. സെക്രട്ടറി ഫഹദ് പാപ്പിനിശ്ശേരി സ്വാഗതവും ഉസ്മാൻ കുറ്റിപ്പാല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.