തെരുവിൽ കുഴഞ്ഞുവീണ ആസാദ് െഎ.സി.എഫ് വിമാനത്തിൽ നാടണഞ്ഞു
text_fieldsദമ്മാം: മരുഭൂമിയിലെ ഇടവഴിയിൽ അബോധാവസ്ഥയിൽ കിടന്ന മലയാളി വിവിധ കാരുണ്യ ഹൃദയങ്ങളുടെ സഹായത്താൽ നാടണഞ്ഞു. ഹഫറൽ ബാത്വിനിൽ നിന്ന് 100 കിലോമീറ്റർ അകലെ പെട്രോൾ പമ്പിൽ ജോലിചെയ്തിരുന്ന തിരുവനന്തപുരം അണ്ടൂർകോണം സ്വദേശി ആസാദിനാണ് (55) സുമനസുകളുടെ സഹായം ലഭിച്ചത്. 28 വർഷമായി സൗദിയിലുള്ള ആസാദ് ജോലികഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് കുഴഞ്ഞുവീണത്. മണിക്കൂറുകൾക്ക് ശേഷം അതുവഴി കടന്നുപോയ യമനി പൗരൻ ഹഫറുൽ ബാത്വിനിലെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ ഇദ്ദേഹത്തെ കണ്ട ത്വാഇഫുകാരനായ സൗദി പൗരൻ വിവരം െഎ.സി.എഫ് പ്രവർത്തകനായ ഖലീൽ നഇൗമിയോട് പറഞ്ഞു.
നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ ഉള്ളണത്തിെൻറ സഹായത്തോടെ ഹഫർ ബാത്വിൻ സെക്രട്ടറി അയ്യൂബ് സഖാഫിയെ വിവരമറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷത്തിലാണ് മലയാളിയാെണന്ന് മനസിലാക്കിയത്. വീഴ്ചയിൽ സംസാര ശേഷി നഷ്ടപ്പെടുകയും ശരീരത്തിെൻറ ഒരു ഭാഗത്തിെൻറ ചലന ശേഷി നഷ്ടപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ദൗത്യം െഎ.സി.എഫ് ഏറ്റെടുക്കുകയായിരുന്നു. ആശുപത്രി നഴ്സ് ധനൂജ ജോബിെൻറയും ലാബ് എൻജി. ഷൈജു ഷൗക്കത്ത്, ജ്യോതി എന്നിവരുടെയും സഹായങ്ങൾ കാര്യങ്ങൾക്ക് വേഗത നൽകി. കോഴിക്കോട് കോടഞ്ചേരി സ്വദേശി ഷാജി ജോസ് ആസാദിന് നാട്ടിലേക്കുള്ള യാത്രാടിക്കറ്റ് നൽകാൻ തയാറായി. നാട്ടിലേക്കുള്ള യാത്രാരേഖകളും വസ്ത്രങ്ങളും ഹഫറിൽ നിന്നും വിമാനതാവളത്തിലേക്കുള്ള യാത്രാസംവിധാനങ്ങളും ഹാരിസ് ജൗഹരി, സുൽഫിക്കർ കൊല്ലം എന്നിവരുടെ സഹായത്തോടെ ഐ.സി.എഫ് ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി തയാറാക്കി നൽകി.
ബുധനാഴ്ച രാത്രി ദമ്മാമിൽ നിന്ന് നാട്ടിലേക്ക് പറന്ന ഐ.സി.എഫ് ചാർട്ട് ചെയ്ത ഫ്ലൈ നാസിെൻറ എക്സ്.വൈ 903 വിമാനത്തിൽ ആസാദ് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി. വിൽചെയറിലായ ഇദ്ദേഹത്തെ വിമാനത്തിൽ കയറ്റുന്നതിനും ഏറെ പ്രയാസപ്പെടേണ്ടി വന്നു.
നാട്ടിലെത്തുന്ന ആസാദിന് ക്വറൻറീൻ ഉൾപ്പടെയുള്ള തുടർചികിത്സ സംവിധാനങ്ങൾ ഒരുക്കുന്നത് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയാണ്. ആസാദിെൻറ സ്പോൺസർ എക്സിറ്റ് നൽകുന്നതിനും മറ്റും സഹായിച്ചെങ്കിലും മറ്റൊരു സഹായവും നൽകാൻ തയാറായില്ല. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിെൻറ അത്താണിയായ ഇൗ മനുഷ്യൻ ആരുമില്ലാതെ തെരുവിൽ കുഴഞ്ഞു വീണപ്പോൾ അപ്രതീക്ഷിതമായി സമന്വയിച്ച ഇത്തരം കാരുണ്യ മനസുകളാണ് ഇൗ നിസ്സഹായ മനുഷ്യന് പുതുജീവൻ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.